Kerala

Gulf

Chalanam

Obituary

Video News

Memories | ഇബ്രാഹിം ചെര്‍ക്കള; എളിമയുടെ പര്യായം

അനുസ്മരണം 

-ലത്വീഫ് ചെമ്മനാട്

(my.kasargodvartha.com) അക്ഷരങ്ങളെ വല്ലാതെയങ്ങ് സ്‌നേഹിച്ച പച്ചയായ മനുഷ്യന്‍, വിനയം, സ്‌നേഹം, അനുകമ്പ ഇതെല്ലാം ഒത്തിണങ്ങിയ എഴുത്തുകാരന്‍, അതായിരുന്നു ഇബ്രാഹിം ചെര്‍ക്കള എന്ന നമ്മുടെ ഇബ്രാഹിച്ച. വര്‍ഷങ്ങളോളമുള്ള പരിചയമുണ്ടെങ്കിലും മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പാണ് നേരില്‍ കാണുന്നത്, അബൂ താഈയുടെ വസതിയിലെ തനിമ കലാ സാഹിത്യ വേദിയുടെ പരിപാടിക്കിടയില്‍ വച്ചാണ് ആ കൂടിക്കാഴ്ചയും നേരിട്ട് പരിചയപ്പെടലും. പറഞ്ഞറിയിക്കാന്‍ പറ്റാത്തത്രത്തോളം എളിമയുള്ള മനുഷ്യന്‍. വിനയത്തോടുകൂടിയുള്ള സംസാരം, ഉച്ചത്തില്‍ സംസാരിച്ചാല്‍ അതൊരു ബഹുമാനക്കുറവ് ആയി പോകുമോ എന്ന തോന്നലായിരിക്കാം.
                
Kerala, Article, Kasaragod, Obituary, Ibrahim Cherkala, Latheef Chemmnad, Memories of Ibrahim Cherkala.

എനിക്ക് ഇബ്രാഹിച്ചയുമായി കൂടുതല്‍ അടുക്കാന്‍ അവസരം ലഭിച്ചത് അബൂ താഈയുടെ വീട്ടിലെ അന്നത്തെ ആ കൂടിക്കാഴ്ച തന്നെയാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാലുമണിവരെ പാട്ടും കഥകളും ഒക്കെയായി കുറച്ച് സുഹൃത്തുക്കള്‍ ഒരുമിച്ച് വല്ലാത്തൊരു അനുഭൂതിയായിരുന്നു അന്ന്. ആ അനുഭൂതിക്കിടയിലും അദ്ദേഹം എഴുത്തിന്റെ കാര്യങ്ങള്‍ മാത്രമായിരുന്നു സംസാരിച്ചിരുന്നത്. അതിനുശേഷം തനിമ കലാസാഹിത്യ വേദിയുടെ പല വേദികളിലും വെച്ച് കാണാറുണ്ടായിരുന്നു. എപ്പോള്‍ കണ്ടാലും എന്റെ എഴുത്തിനെ പറ്റി തന്നെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. പല രീതിയിലുള്ള ഉപദേശങ്ങള്‍ തരാറുണ്ടായിരുന്നു. കൂടുതല്‍ എഴുതാനും കൂടുതല്‍ വായിക്കാനും ഉപദേശിച്ചിരുന്നു. അതുപോലെ എഴുതിയതൊക്കെ പുസ്തകമാക്കണമെന്ന നിര്‍ദ്ദേശവും.

അദ്ദേഹം എഴുതിയ പുസ്തകങ്ങളൊക്കെയും എന്നെ വല്ലാതെ ആകര്‍ഷിക്കുകയും എനിക്ക് കൂടുതല്‍ എഴുതാനുള്ള പ്രചോദനമാവുമായിരുന്നു. അദ്ദേഹം ഇറക്കിയ ഏകദേശം പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. മരണം എന്ന യാഥാര്‍ത്ഥ്യത്തില്‍ പ്രിയപ്പെട്ടവരെ വിട്ട് മറയുമ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ക്കെല്ലാം അതുള്‍ക്കൊള്ളാന്‍ പറ്റാത്തൊരവസ്ഥ. അവരോടൊത്തുള്ള പല ഓര്‍മകള്‍ മനസ്സില്‍ ഇങ്ങനെ അലയടിക്കുന്നു.

പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ ആയപ്പോള്‍ ഇബ്രാഹിച്ചായുടെ മുഖ്യമായൂള്ള കാര്യം കലയും സാംസ്‌കാരിക പരിപാടികളും തന്നെയായിരുന്നു. അദ്ദേഹം പങ്കെടുക്കാത്ത വേദികള്‍ വിരളമായിരുന്നു.
സൗഹൃദവലയവും വളരെ വലുതായിരുന്നു. ഒരുപാട് വര്‍ഷങ്ങള്‍ പ്രവാസിയായിരുന്ന അദ്ദേഹം കലയെയും അക്ഷരങ്ങളെയും വളരെയധികം സ്‌നേഹിച്ചു. ഒരുപാട് എഴുതി, ഒരുപാട് പുസ്തകങ്ങള്‍ ഇറക്കി. അവസാന നാളില്‍ അദ്ദേഹം തിരക്കിട്ട എഴുത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു. എന്തോ തിടുക്കപ്പെട്ട് എഴുതി തീര്‍ക്കാനുള്ളത് പോലെ എഴുതിക്കൊണ്ടേയിരുന്നു.

യാത്രയെ വളരെ ഇഷ്ടപ്പെട്ടിരുന്നു. ഈയടുത്തൊക്കെ യാത്രയിലായിരുന്നു അദ്ദേഹം. യാത്രാ വിശേഷങ്ങളും അപ്പപ്പോള്‍ ഫേസ്ബുക്കില്‍ കുറിച്ചു കൊണ്ടേയിരുന്നു. ജാതി മത ഭേദമന്യേ സുഹൃത്ത് ബന്ധം ദൃഢമാക്കിയിരുന്ന ഒരാളായിരുന്നു ഇബ്രാഹിം ചെര്‍ക്കള. വളരെ സൗമ്യനായ അദ്ദേഹം നന്മയെ അടിസ്ഥാനമാക്കിയുള്ള സൗഹൃദത്തിന് വളരെയധികം വിലകല്‍പ്പിച്ചിരുന്നു. സൗഹൃദം മനുഷ്യന്റെ ദൈനംദിന സൗഖ്യത്തില്‍ ഏറ്റവും സ്വധീനം ചെലുത്താന്‍ കഴിയുന്ന ഒന്നാണ് എന്നാണദ്ദേഹത്തിന്റ വാദം.

നാട്ടിലെ ഏകദേശം സാംസ്‌കാരിക സംഘടനകളിലും നല്ലൊരു പ്രവര്‍ത്തകനായിരുന്നു. കലാ, സാഹിത്യ, സാംസ്‌കാരിക സംഘടനകള്‍ക്കും ഉയര്‍ന്നു വരുന്ന കായിക പ്രതിഭകള്‍ക്കും എന്നും ഒരു പ്രചോദനമായിരുന്നു അദ്ദേഹം. ഈ വിയോഗം കാസര്‍കോട്ടെ കലാ, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും തീരാ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Keywords: Kerala, Article, Kasaragod, Obituary, Ibrahim Cherkala, Latheef Chemmnad, Memories of Ibrahim Cherkala.
< !- START disable copy paste -->

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive