Join Whatsapp Group. Join now!

E-Vote in School | കുട്ടികളില്‍ ജനാധിപത്യ അവബോധം വളര്‍ത്തിയെടുക്കാന്‍ ഇലക്ട്രോണിക്‌സ് വോടിംഗ് മെഷീന്‍ ഉപയോഗിച്ച് വോട് രേഖപ്പെടുത്തി ഗ്രീന്‍വുഡ്സ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Greenwoods Public School students cast vote using electronic voting machine to inculcate democratic #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കുന്ന്: (my.kasargodvartha.com) കുട്ടികളില്‍ ജനാധിപത്യ അവബോധം വളര്‍ത്തിയെടുക്കുന്നതിനും, ജനാധിപത്യ പ്രക്രിയയില്‍ ഒരു പൗരന്റെ പങ്കാളിത്തത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും വേണ്ടി പാലക്കുന്ന് ഗ്രീന്‍വുഡ്സ് പബ്ലിക് സ്‌കൂളില്‍ സ്റ്റുഡന്റ്സ് കൗണ്‍സിലിലേയ്ക്ക് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി ഇലക്ട്രോണിക്‌സ് വോടിംഗ് മെഷീന്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
                       
Greenwoods Public School students cast vote using electronic voting machine to inculcate democratic awareness among children, Kerala, News, School, Teacher, Children, Students.

ഹെഡ് ബോയ്, ഹെഡ് ഗേള്‍ അടക്കം 20 തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അഞ്ചാം ക്ലാസ്മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള മുഴുവന്‍ കുട്ടികളും, അധ്യാപകരും വോട് രേഖപ്പെടുത്തി.

ഓരോ കുട്ടിക്കും പ്രത്യേകം നല്‍കിയ വോടിംഗ് ഐഡി നമ്പര്‍ ഉപയോഗിച്ചാണ് കുട്ടികള്‍ വോട് രേഖപ്പെടുത്തിയത്. പ്രത്യേകം നിര്‍മിച്ച ബൂതില്‍ പ്രിസൈഡിങ് ഓഫീസര്‍മാരായി അധ്യാപകര്‍ സേവനം നല്‍കി. സ്‌കൂളിലെ ഫിസിക്‌സ് അധ്യാപിക സ്മൃതി എസ് ആണ് സ്‌കൂളിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. വ്യാഴാഴ്ച വോടെണ്ണല്‍ കഴിഞ്ഞ് സ്‌കൂള്‍ അസംബ്ലിയില്‍ ഫലപ്രഖ്യാപനം നടത്തും. തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്സ് കൗണ്‍സില്‍ അംഗങ്ങള്‍ ആഗസ്റ്റ് നാലിന്‌ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുമെന്ന് പ്രിന്‍സിപല്‍ അറിയിച്ചു.

Keywords: Greenwoods Public School students cast vote using electronic voting machine to inculcate democratic awareness among children, Kerala, News, School, Teacher, Children, Students.
< !- START disable copy paste -->

Post a Comment