Join Whatsapp Group. Join now!

കാസര്‍കോട് ഗവണ്‍മെന്റ് ഐടിഐയില്‍ അപേക്ഷ ക്ഷണിച്ചു, ഡോക്ടര്‍മാരുടെ ഒഴിവ്, അധ്യാപക ഒഴിവ്, കന്നുകുട്ടി ദത്തെടുക്കല്‍ അപേക്ഷ ക്ഷണിച്ചു: സര്‍കാര്‍ അറിയിപ്പുകള്‍

Government Notifications - 21 July 2022#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട് ഗവണ്‍മെന്റ് ഐടിഐയില്‍ അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: (my.kasargodvartha.com) ഗവ. ഐടിഐയില്‍ നടപ്പ് വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 30നകം നല്‍കണം. വെബ്സൈറ്റ് https://www(dot)itiadmissions(dot)kerala(dot)gov(dot)in. സര്‍വേയര്‍ ട്രേഡ് പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ക്ക് വെബ്സൈറ്റ് https://www(dot)det(dot)kerala(dot)gov(dot)in. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 04994 256440.


വളര്‍ത്തുനായ പരിപാലനത്തിനും, തീറ്റപ്പുല്‍കൃഷിയിലും പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 26 ന് വളര്‍ത്തുനായ പരിപാലനത്തിലും, ജൂലൈ 27 ന് തീറ്റപ്പുല്‍കൃഷിയിലും പരിശീലനം നല്‍കുന്നു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ജൂലൈ 25നകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 04972 763473.


ഡോക്ടര്‍മാരുടെ ഒഴിവ്

കാസര്‍കോട്ട് നിലവിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ 25ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡികല്‍ ഓഫീസില്‍. അപേക്ഷകര്‍ എംബിബിഎസ് യോഗ്യതയുള്ളവരും ടിസിഎംസി രജിസ്ട്രേഷന്‍ ഉള്ളവരുമായിരിക്കണം. നേരത്തെ അപേക്ഷ നല്‍കിയവരും അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0467 2203118.


ഐഎച്ആര്‍ഡി കോഴ്സുകളുടെ സെമസ്റ്റര്‍ പരീക്ഷ ആഗസ്ത്, സെപ്തംബര്‍ മാസത്തില്‍

ഐഎച്ആര്‍ഡിയുടെ കീഴില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂടര്‍ ആപ്ലികേഷന്‍സ്, ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂടര്‍ ആപ്ലികേഷന്‍സ്, സര്‍ടിഫികറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കംപ്യൂടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അകൗണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി എന്നീ കോഴ്സുകളുടെ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020, 2021 സ്‌കീം) ആഗസ്ത് മാസത്തിലും രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂടര്‍ ആപ്ലികേഷന്‍സ്, രണ്ടാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ ഓഫീസ് ഓടോമേഷന്‍ എന്നീ കോഴ്സുകളുടെ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020 സ്‌കീം) സെപ്തംബര്‍ മാസത്തിലും നടത്തും. വിദ്യാര്‍ഥികള്‍ പഠിക്കുന്ന / പഠിച്ചിരുന്ന സെന്ററുകളില്‍ ജൂലൈ 26 വരെ പിഴ കൂടാതെയും, ജൂലൈ 27 വരെ 100 രൂപ പിഴയോടെയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ യഥാക്രമം ആഗസ്റ്റ്, സെപ്റ്റംബര്‍ ആദ്യവാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫോറം സെന്ററില്‍ നിന്നും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് www(dot)ihrd(dot)ac(dot)in. ഫോണ്‍ 0471 2322985, 0471 2322501.


അധ്യാപക ഒഴിവ്

ചായ്യോത്ത് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ എച് എസ് ടി (ഇന്‍ഗ്ലീഷ്) തസ്തികയില്‍ ഒരു താത്ക്കാലിക ഒഴിവ്. കെ ടെറ്റ് അടക്കമുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 23ന് രാവിലെ 10ന് അഭിമുഖത്തിന് എത്തണം.


അറവ് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന പ്ലാന്റുകള്‍ക്ക് അനുമതി

കാസര്‍കോടിനെ അറവു മാലിന്യ വിമുക്ത ജില്ലയായി മാറ്റുന്ന പദ്ധതിയുടെ ഭാഗമായി കോഴി അറവുമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പ്ലാന്റുകള്‍ക്ക് ഡിഎല്‍എഫ്എംസി യോഗം അനുമതി നല്‍കി. ജില്ലയില്‍ രണ്ട് പ്ലാന്റുകള്‍ക്കാണ് (സ്റ്റാന്‍ഡേര്‍ഡ് ഗ്രീന്‍ എനര്‍ജി, ഓക്സിജന്‍ പ്രോമാക്സ്) അനുമതി നല്‍കിയത്. അവയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു പ്ലാന്റിന്റെ (ഗ്രീന്‍വേയ്സ്) നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാന്‍ അനുമതി നല്‍കി. നേരത്തെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന രണ്ട് പ്ലാന്റുകള്‍ (സണ്‍റൈസ് അഗ്രോഫുഡ് പ്രൊഡക്ഷന്‍, ബഹറിന്‍ ന്യൂട്രിടെക്) നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അനുമതി നല്‍കിയിട്ടില്ല. അവയ്ക്ക് ജില്ലാ കലക്ടര്‍ സ്റ്റോപ് മെമോ നല്‍കി. ജില്ലയില്‍ ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവിനേക്കാള്‍ കൂടുതല്‍ പ്ലാന്റുകള്‍ നിലവില്‍ ഉള്ളതിനാല്‍ പുതിയ പ്ലാന്റുകള്‍ക്ക് ഇനി അംഗീകാരം നല്‍കേണ്ടതില്ല എന്നും ഡിഎല്‍എഫ്എംസി യോഗം തീരുമാനിച്ചു.


സ്വയംതൊഴില്‍ സംരംഭം ധനസഹായം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ അംഗങ്ങളായ സ്വാശ്രയ സംഘങ്ങള്‍ക്കും വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് പ്രൊജക്ട് റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

പത്തോ അതില്‍ കൂടുതലോ പട്ടികജാതി സമുദായ അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘങ്ങള്‍ക്കോ 80 ശതമാനമോ അതിനുമുകളിലോ അംഗങ്ങളായിട്ടുളള പട്ടികജാതി വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കോ അപേക്ഷിക്കാം.

പരമാവധി 15 ലക്ഷം രൂപ വരെയായിരിക്കും ഈ പദ്ധതിക്കായി പരിഗണിക്കുന്നത്. അംഗീകരിക്കുന്ന പ്രൊജക്ടിന്റെ 25 ശതമാനം ഗുണഭോക്താക്കള്‍ ബാങ്ക് ലോണ്‍ മുഖേനയോ സ്വയമോ കണ്ടെത്തണം. പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ അനുമതി പത്രങ്ങള്‍ ബന്ധപ്പെട്ട പഞ്ചായതില്‍ നിന്നും വാങ്ങണം. പദ്ധതി നടപ്പിലാക്കുന്ന കെട്ടിടം ഗുണഭോക്താക്കള്‍ കണ്ടെത്തണം.

ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള സ്വാശ്രയ സംഘങ്ങളുടെ പ്രോജക്ടുകള്‍ മാത്രമേ പരിഗണിക്കൂ. അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി ആഗസ്ത് 25.


കുടുംബശ്രീ-മൈക്രോ ഫിനാന്‍സ് വായ്പ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ 'മൈക്രോ ഫിനാന്‍സ് വായ്പ'നല്‍കുന്നതിനായി പട്ടികജാതിയില്‍പ്പെട്ട കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത അയല്‍കൂട്ടങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള പട്ടികജാതി വനിതകളുടെ അയല്‍കൂട്ടങ്ങള്‍ ആയിരിക്കണം. ഒരു അയല്‍ കൂട്ടത്തിന് സബ്സിഡിയോടു കൂടി പരമാവധി 5 ലക്ഷം രൂപവരെയാണ് വായ്പ അനുവദിക്കുന്നത്. അംഗങ്ങളുടെ പ്രായപരിധി 18 മുതല്‍ 55 വയസ്സു വരെയായിരിക്കും. അംഗങ്ങളുടെ കുടുംബ വാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ അധികമാകരുത്. വായ്പയുടെ പലിശ നിരക്ക് 5 ശതമാനവും തിരിച്ചടവ് കാലയളവ് 3 വര്‍ഷവും ആണ്. കുടുംബവാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ 49,000 രൂപയും നഗരപ്രദേശങ്ങളില്‍ 60,000 രൂപവരെയുമുള്ള ഓരോ അംഗങ്ങള്‍ക്കും 10,000 രൂപ പരമാവധി 1,00,000 രൂപവരെ സബ്സിഡി ലഭിക്കും. വിവരത്തിനും അപേക്ഷ ഫോറത്തിനും അയല്‍കൂട്ടങ്ങള്‍ കോര്‍പറേഷന്റെ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക 04672204580, 9400068514.


ഉജ്ജ്വല്‍ ഭാരത്, ഉജ്ജ്വല്‍ ഭവിശ്യ സംഘാടക സമിതിയോഗം ജൂലൈ 22

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന ഉജ്ജ്വല്‍ ഭാരത്, ഉജ്ജ്വല്‍ ഭവിശ്യ പവര്‍ അറ്റ് 2047 ആഘോഷവുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം ജൂലൈ 22ന് വൈകിട്ട് 4ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.


അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ച് മാറ്റണം

പള്ളിക്കര പഞ്ചായതിലെ റോഡരികിലും കെട്ടിടങ്ങളിലേക്കും ചാഞ്ഞു നില്‍ക്കുന്നതും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്നതുമായ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള മരങ്ങളും മരചില്ലകളും അടിയന്തിരമായി മുറിച്ചു മാറ്റണം.


കന്നുകുട്ടി ദത്തെടുക്കല്‍ അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 1ന് 8 മാസം ഗര്‍ഭിണിയായ പശുക്കളുള്ളവരും 2021-22 സാമ്പത്തിക വര്‍ഷം 500 ലിറ്റര്‍ പാലളന്നവരുമായ ക്ഷീരകര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 30നകം അതാത് ക്ഷീരവികസന യൂണിറ്റുകളില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.


സൗജന്യ വൈദ്യുതി ലഭിക്കുന്ന കര്‍ഷകരുടെ യോഗം ജൂലൈ 23ന്

മുളിയാര്‍ കൃഷിഭവന്‍ പരിധിയില്‍ കാര്‍ഷികാവശ്യത്തിനായി സൗജന്യ വൈദ്യുതി പദ്ധതിയില്‍ പണമടക്കുന്നതിന് ഇളവ് ലഭിച്ച കര്‍ഷകര്‍ക്ക് തുടര്‍ന്നും സൗജന്യം ലഭിക്കുന്നതിനായി ചെര്‍ക്കള ഇലക്ട്രിസിറ്റി സെക്ഷന് കീഴിലെ ഗുണഭോക്താക്കളുടെ യോഗം ജൂലൈ 23ന് രാവിലെ 11ന് ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടക്കും. കര്‍ഷകര്‍ കണ്‍സ്യൂമര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ സഹിതം യോഗത്തില്‍ പങ്കെടുക്കണം.


കൃഷി ഭവനുകളില്‍ ഇന്റേണ്‍ഷിപിന് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ കൃഷി ഭവനുകളിലേക്ക് 180 ദിവസത്തെ ഇന്റേണ്‍ഷിപിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി (അഗ്രികള്‍ചര്‍), ഡിപ്ലോമ ഇന്‍ അഗ്രികള്‍ചര്‍, ഓര്‍ഗാനിക് ഫാമിംഗ് ഇന്‍ അഗ്രികള്‍ചര്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെബ്സൈറ്റ് www(dot)keralaagriculture(dot)gov(dot)in പ്രായപരിധി 18-41. അപേക്ഷിക്കേണ്ട അവസാന തീയ്യതി ജൂലൈ 24. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 04994 255346. ഇമെയില്‍ paoksd1(at)gmail(dot)com.
 
Kasaragod, Kerala, News, Notices, Government Notifications - 21 July 2022.


Keywords: Kasaragod, Kerala, News, Notices, Government Notifications - 21 July 2022.

Post a Comment