ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ട പ്രദേശങ്ങള്‍ വിദഗ്ധ സംഘം സന്ദര്‍ശിക്കും
കാസര്‍കോട്: (my.kasargodvartha.com) പനത്തടി, ബളാല്‍ പഞ്ചായത്തുകളില്‍ ഭൂകമ്പം പ്രകമ്പനം അനുഭവപ്പെട്ട പ്രദേശങ്ങള്‍ ജൂലൈ 15ന് രാവിലെ 10ന് ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധ സംഘം സന്ദര്‍ശിക്കും. കേരള ദുരന്തനിവാരണ അതോറിറ്റിയിലെ സീനിയര്‍ കണ്‍സള്‍ടന്റ് ഡോ. എച് വിജിത്ത് നേതൃത്വം നല്‍കും.
വായനാ മാസാചരണം സമാപന സമ്മേളനം ജൂലൈ 18ന്
26-ാമത് പി എന്‍ പണിക്കര്‍ ദേശീയ വായനദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ തല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വായനാ ദിനാചരണത്തിന്റെയും ദേശീയ വായനാ മാസാചരണത്തിന്റെയും സമാപന സമ്മേളനം ജൂലൈ 18ന് കാഞ്ഞങ്ങാട് ഉച്ചയ്ക്ക് 2ന് നടക്കും. ജില്ലാതല സംഘാടക സമിതി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് സാഹിത്യ വേദി, പി എന്‍ പണിക്കര്‍ ഫൗന്‍ഡേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമാപന സമ്മേളനം പ്രശസ്ത എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രിന്‍സിപല്‍ ഡോ. കെ വി മുരളി അധ്യക്ഷത വഹിക്കും. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. കെ പി ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ ദേശീയ വായന മാസം അവലോകനം നടത്തും. കെ വി രാഘവന്‍ പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തും.
എന്റെ നഗരം, ശുചിത്വ നഗരം മേഖലാതല ശില്‍പശാലകള്‍ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും
എന്റെ നഗരം, ശുചിത്വ നഗരം എന്ന പേരില്‍ നഗരസഭകള്‍ക്കായി നടത്തുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച മേഖലാതല ശില്‍പ്പശാലകള്‍ തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടിയില്‍ മേയര്‍മാര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നഗരസഭ തലത്തില്‍ ശുചിത്വ, മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി നടത്തുന്നത്.
കണ്ണൂരില്‍ നടക്കുന്ന മേഖല ശില്‍പശാലയില്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രതിനിധികളും എറണാകുളത്ത് നടക്കുന്ന ശില്‍പ്പശാലയില്‍ തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകളിലെ പ്രതിനിധികളും തിരുവനന്തപുരത്ത് നടക്കുന്ന ശില്‍പ്പശാലയില്‍ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രതിനിധികളും പങ്കെടുക്കും.
കേന്ദ്ര-സംസ്ഥാന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ ക്രമീകരിക്കുന്നതിനാവശ്യമായ നടപടികള്‍ ശില്‍പശാലയില്‍ ചര്‍ച ചെയ്യും. സെഷനുകള്‍ക്കു ശേഷം നഗരസഭാ തലത്തില്‍ ഗ്രൂപ് ചര്‍ചയിലൂടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ തയ്യാറാക്കും. കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ഇതോടൊപ്പം സംസ്ഥാന ശുചിത്വമിഷന്‍ ഡയറക്ടര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരും വിഷയങ്ങള്‍ അവതരിപ്പിക്കും. സ്വച്ഛ് ഭാരത് മിഷന്‍, ശുചിത്വ കേരളം പദ്ധതികളെക്കുറിച്ചും നഗരസഭാ തലത്തില്‍ ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളെ ആസ്പദമാക്കിയുള്ള വിദഗ്ദ്ധരുടെ സെഷനുകളും നടക്കും.
വടക്കന്‍ മേഖല ശില്‍പ്പശാല ജൂലൈ 16 ന് കണ്ണൂര്‍, ധര്‍മ്മശാലയിലെ ഇന്ത്യന്‍ കോഫി ഹൗസ് ഹാളിലും, തെക്കന്‍ മേഖല ശില്‍പ്പശാല ജൂലൈ 19 ന് തിരുവനന്തപുരം ഐ എം ജി ഹാളിലും മധ്യമേഖല ശില്‍പ്പശാല ജൂലൈ 25 ന് എറണാകുളം ടൗണ്‍ ഹാളിലും നടക്കും.
കാലിച്ചാമരം കാലിത്തീറ്റ ഗോഡൗണ്‍ പൂര്‍ത്തീകരണ കാലാവധി നീട്ടി
കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കാലിച്ചാമരം-ക്ഷീരോല്‍പ്പാദക സംഘം കാലിത്തീറ്റ ഗോഡൗണ്‍ നിര്‍മ്മാണ പ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി. ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ പ്രത്യേക വികസന നിധി (2020-21) യില്‍ നിന്ന് 5,10,000 രൂപ പദ്ധതി നിര്‍വ്വഹണത്തിനായി നേരത്തെ അനുവദിച്ചിരുന്നു.
പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട അഡ്മിഷന്‍ ആരംഭിച്ചു
നടപ്പ് അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ ഏകജാലക സംവിധാനത്തിലൂടെ സ്‌പോര്‍ട്‌സ് ക്വാട അപേക്ഷ നല്‍കിയതിന്റെ പ്രിന്റ് കോപിയും അസ്സല്‍ സര്‍ടിഫികറ്റുകളുടെ കളര്‍ പകര്‍പ്പും (ഒബ്‌സര്‍വറുടെ സീല്‍ ഉള്‍പ്പെടെ) kasaragoddsc(at)gmail(dot)com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. 2020 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള സര്‍ടിഫികറ്റുകളാണ് സ്‌പോര്‍ട്‌സ് ക്വാടയിലേക്ക് പരിഗണിക്കുക. സര്‍ടിഫികറ്റുകളില്‍ സീരിയല്‍ നമ്പര്‍, ഇഷ്യൂ ചെയ്ത തീയ്യതി, ഇഷ്യൂ അതോറിറ്റി എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രടറി അിറയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 04994 255521, 9946049004, 9495870443.
സ്‌നേഹ മധുരം പ്രീ സ്‌കൂള്‍ രക്ഷാകര്‍തൃ ശാക്തീകരണം
സമഗ്ര ശിക്ഷ കേരള കാസര്‍കോടിന്റെ നേതൃത്വത്തില്‍ ചിറ്റാരിക്കാല്‍ ബിആര്‍സി തല സ്‌നേഹമധുരം പ്രീ സ്‌കൂള്‍ രക്ഷാകര്‍തൃ ശാക്തീകരണ പരിപാടി നടത്തി. പ്രീ പ്രൈമറി വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുവാനും കുട്ടികളുടെ പഠനത്തില്‍ രക്ഷിതാക്കളുടെ പിന്തുണ തുടങ്ങിയ കാര്യങ്ങളില്‍ ബോധവത്കരണം നല്‍കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ രക്ഷാകര്‍തൃ ശാക്തീകരണ പരിപാടി നടത്തി വരുന്നത്. ജില്ലയിലെ ഗവണ്‍മെന്റ് അംഗീകൃത പ്രീപ്രൈമറി സ്‌കൂളുകളിലാണ് രക്ഷാകര്‍തൃ ശാക്തീകരണ പരിപാടികള്‍ നടന്നത്.
മൗക്കോട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടന്ന പരിപാടി വെസ്റ്റ് എളേരി ഗ്രാമപഞ്ചായഹ് വൈസ് പ്രസിഡന്റ് പി സി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം വി ലിജിന അധ്യക്ഷയായി. ബ്ലോക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ടി ഖാസിം പദ്ധതി വിശദീകരണം നടത്തി. കെ വി ഇബ്രാഹിം കുട്ടി, പി പി രവീന്ദ്രന്‍, കെ പി നാരായണന്‍, പി പി ഉമൈറ, കെ മിനി എന്നിവര്‍ സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ കെ പി അച്യുതന്‍ സ്വാഗതവും പ്രീ-പ്രൈമറി ടീചര്‍ അന്നമ്മ ജോണ്‍ നന്ദിയും പറഞ്ഞു. സിആര്‍സി കോര്‍ഡിനേറ്റര്‍മാരായ ഇ ടി സുജി, കെ വി സ്വാതി, പി ജിതേഷ്, പുഷ്പാകരന്‍ എന്നിവര്‍ ക്ലാസ്സ് എടുത്തു.
പിഎം കിസാന്‍ പദ്ധതി ഗുണഭോക്താക്കള്‍ കൈവശഭൂമി പരിശോധന പൂര്‍ത്തിയാക്കണം
പി എം കിസാന്‍ ഗുണഭോക്താക്കളായ എല്ലാ കര്‍ഷകരും അവരുടെ കൈവശഭൂമി എ ഐ എം എസ് പോര്‍ടലില്‍ പരിശോധിക്കുന്നതിനായി കൃഷി ഭവനുമായോ അക്ഷയകേന്ദ്രവുമായോ ബന്ധപ്പെടണം. അടുത്ത ഗഡുക്കള്‍ ലഭിക്കണമെങ്കില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പാക്കണം. ഒരാഴ്ചക്കുള്ളില്‍ ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ മുഖേന എ ഐ എം എസ് പോര്‍ടല്‍ വഴി (www(dot)aims(dot)kerala(dot)gov(dot)in) പരിശോധന പൂര്‍ത്തിയാക്കണമെന്ന് പൈവളിഗെ കൃഷി ഓഫീസര്‍ അറിയിച്ചു. ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്, നികുതി ശീട്ട,് മൊബൈല്‍ ഫോണ്‍ എന്നിവ കൊണ്ടുവരണം.

Keywords: Kasaragod, Kerala, News, Government Notifications - 14 July 2022.