Join Whatsapp Group. Join now!

Farewell | ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷനര്‍ പി കെ ജോണ്‍ വിജയകുമാറിന് യാത്രയപ്പ് നല്‍കി; സ്ഥലം മാറിപ്പോകുന്നത് നിരവധി പദ്ധതികള്‍ കാസര്‍കോട്ട് വിജയകരമായി നടപ്പിലാക്കിയ ഉദ്യോഗസ്ഥന്‍

Farewell given to Food Safety Assistant Commissioner PK John Vijayakumar, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) എറണാകുളത്തേക്ക് സ്ഥലം മാറിപ്പോകുന്ന ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷനര്‍ പി കെ ജോണ്‍ വിജയകുമാറിന് യാത്രയപ്പ് നല്‍കി. ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഈറ്റ് റൈറ്റ് ഇന്‍ഡ്യ മൂവ്‌മെന്റ്, ഈറ്റ് റൈറ്റ് ക്യാംപസ്, തളങ്കരയില്‍ കേരളത്തിലെ ആദ്യത്തെ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ് എന്നിവയടക്കം അനവധി പദ്ധതികള്‍ കാസര്‍കോട്ട് വിജയകരമായി നടപ്പിലാക്കിയത് ജോണ്‍ വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു. ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കാസര്‍കോടിനെ രാജ്യത്തെ ആദ്യ 50 ജില്ലകളില്‍ മുമ്പതിയിലെത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ഥ സേവനങ്ങള്‍ സഹായകമായി.
             
News, Kerala, Top-Headlines, Kasaragod, PK John Vijayakumar, Food Safety Department, N. A. Nellikkunnu MLA , C. H. Kunhambu MLA, Farewell, Farewell given to Food Safety Assistant Commissioner PK John Vijayakumar.

ചടങ്ങില്‍ എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, അഡ്വ. സി എച് കുഞ്ഞമ്പു എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി. കെ - സ്റ്റഡീസ് ഡയറക്ടര്‍ നാസര്‍ ചെര്‍ക്കളം, മുനിസിപല്‍ കൗണ്‍സിലര്‍ പി രമേശ്, ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. ബി നാരായണ നായക്, റിട.കോളജ് വിദ്യഭ്യാസ ഡെപ്യൂടി ഡയറക്ടര്‍ പ്രൊഫ. വി ഗോപിനാഥന്‍, വ്യവസായ പ്രമുഖന്‍ എം പി ശാഫി ഹാജി, പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം, അബ്ദുല്ലക്കുഞ്ഞി ഉദുമ, അബ്ദുല്‍ മുജീബ്, മന്‍സൂര്‍ കമ്പാര്‍, ചന്ദ്രഗിരി ലയണ്‍സ് സെക്രടറി ശരീഫ് കാപ്പില്‍, സലീം ചൗക്കി, നസീര്‍ പട്ടുവം, ശുഐബ് വൈസ്രോയ് എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Top-Headlines, Kasaragod, PK John Vijayakumar, Food Safety Department, N. A. Nellikkunnu MLA , C. H. Kunhambu MLA, Farewell, Farewell given to Food Safety Assistant Commissioner PK John Vijayakumar.
< !- START disable copy paste -->

Post a Comment