Join Whatsapp Group. Join now!

Obituary | ചെടേക്കല്‍ അബ്ദുല്ല ഹാജി നിര്യാതനായി

Chedekkal Abdullah Haji passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) കേരള മുസ്ലിം ജമാഅത് കല്ലക്കട്ട യൂനിറ്റ് പ്രസിഡന്റും കാസര്‍കോട് ബ്ലോക് കോണ്‍ഗ്രസ് നിര്‍വ്വാഹക സമിതി അംഗവും ചെങ്കള മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ ചെടേക്കല്‍ അബ്ദുല്ല ഹാജി (76) നിര്യാതനായി.
  
Kasaragod, Kerala, News, Top-Headlines, Obituary, Chedekkal Abdullah Haji passed away.

അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണപ്പെടുകയായിരുന്നു.

ഭാര്യ: ആഇശ.
സഹോദരങ്ങള്‍: ആദം കുഞ്ഞി, ഖദീജ പൈക്ക.
മക്കള്‍: മുഹമ്മദ്, അബ്ദുല്‍ ലത്വീഫ്, ത്വാഹിറ.
മരുമക്കള്‍: മൊയ്തു, നസീറ, ഖൈറുനിസ


ഖബറടക്കം കോപ്പ ജുമാ മസ്ജിദില്‍.


കേരള മുസ്ലിം ജമാഅത് മുന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് പൂക്കുഞ്ഞി ഹൈദോസ് തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹാമിദ് തങ്ങള്‍ മുഹിമ്മാത്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍, ഡിസിസി സെക്രടറി കരുണ്‍ താപ, ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് വാസുദേവന്‍ നായര്‍, ചെങ്കള മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബി ഇസ്മാഈല്‍ ഹാജി, ജില്ലാ സെക്രടറി പുരുഷോത്തമന്‍ നായര്‍, കാസര്‍കോട് ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ഖാലിദ്, കാസര്‍കോട് ബ്ലോക് പഞ്ചായത് പ്രസിഡന്റ് പി എ അശ്‌റഫലി, എന്‍ കെ എം ബെളിഞ്ച തുടങ്ങിയവര്‍ വീട്ടില്‍ എത്തി അനുശോചനം അറിയിച്ചു.

Keywords: Kasaragod, Kerala, News, Top-Headlines, Obituary, Chedekkal Abdullah Haji passed away.

Post a Comment