Join Whatsapp Group. Join now!

Donated medicine bottles | കളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മരുന്നൊഴിക്കാനുള്ള കുപ്പികൾ കൈമാറി ചന്ദ്രഗിരി സ്‌കൂൾ 1988-89 ബാച് കൂട്ടായ്‌മ

Chandragiri School 1988-89 batch handed over medicine bottles to Kalanad Primary Health Center, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (my.kasargodvartha.com) ചെമ്മനാട് ഗ്രാമപഞ്ചായതിന്റെ അധീനതയിലുള്ള കളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വരുന്ന രോഗികൾക്ക് മരുന്ന് ഒഴിച്ച് നൽകാനുള്ള കുപ്പികൾക്കുള്ള ക്ഷാമത്തിന് താത്കാലിക പരിഹാരമായി. ചന്ദ്രഗിരി സ്കൂളിൽ നിന്നും 1988-89 കാലയളവിൽ പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികളുടെ വാട്സ് ആപ് കൂട്ടായ്മയുടെ ശ്രമഫലമായി കളനാട് പ്രഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മരുന്ന് ഒഴിച്ച് കൊടുക്കാൻ ആവശ്യമായ 2000ത്തിൽ അധികം കുപ്പികൾ വാങ്ങിച്ച് നൽകി.
    
News, Kerala, Kasaragod, Chandragiri School, Kalanad Primary Health Center, Chandragiri School 1988-89 batch handed over medicine bottles to Kalanad Primary Health Center.

പി കെ അശോകന്റെയും മുനീർ കൈനോത്തിന്റേയും നേതൃത്വത്തിൽ സമാഹരിച്ച കുപ്പികൾ ചെമ്മനാട് പഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകർ, കളനാട് പി എച് സിയിലെ ഡോ. ഫിറോസ് അബ്ദുല്ലക്ക് കൈമാറി. വാർഡ് മെമ്പർ സഹദുല്ല സംസാരിച്ചു. മുനീർ കൈനോത്ത്, ഗണേഷ് നടക്കാൽ, അഹ്‌മദ്‌ മേൽപറമ്പ്, രാജൻ കീഴൂർ, അലക്സ് കളനാട് തുടങ്ങിയവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Chandragiri School, Kalanad Primary Health Center, Chandragiri School 1988-89 batch handed over medicine bottles to Kalanad Primary Health Center.
< !- START disable copy paste -->

Post a Comment