ദുബൈ: (my.kasargodvartha.com) ഓള്‍ ഇന്‍ഡ്യ നീറ്റ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഡോ. സഅദ: സുലൈമാനെ തൃക്കരിപ്പൂര്‍ പാലിയേറ്റീവ് കെയര്‍ ദുബൈയുടെ പോഷക സംഘടനയായ വിങ്സ് ദുബൈ കമിറ്റി അനുമോദിച്ചു. നാട്ടിലും യുഎഇ ലും ബിസിനസ് നടത്തി വരുന്ന, ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സാമൂഹ്യ രംഗത്തും നിറഞ്ഞു നില്‍ക്കുന്ന സുലൈമാന്‍ വി പി എമിന്റെ മകളാണ് സഅദ.
എയിംസ് എന്‍ട്രന്‍സ്, എയിംസ് ഒബിസി എന്നി കാറ്റഗറിയില്‍ കൂടി റാങ്കുകള്‍ നേടി നാടിന് അഭിമാനമായി മാറിയ സഅദയ്ക്ക് പിതാവും, ഭര്‍ത്താവ് അഹ് മദ് അലി ഹുദവിയും ആണ് എല്ലാവിധ പിന്തുണയും നല്‍കിവരുന്നത്.
വിങ്സ് ദുബൈ കമിറ്റി വൈസ് ചെയര്‍മാന്‍ അബൂബകര്‍ ടി പി, ജനറല്‍ സെക്രടറി ത്വാഹിര്‍ അലി പൊറോപ്പാട്, കോ-ഓഡിനേറ്റര്‍ മുജീബ് സി തൃക്കരിപ്പൂര്‍, ആസിഫ് അഹ് മദ് ടി പി, വി പി അബ്ദുല്ലത്വീഫ് എന്നിവര്‍ ഉപഹാരം നല്‍കി.
Keywords: News, Top-Headlines, Committee, All India Neet, Dubai, Business, Aims, Entrance, Wings Dubai Congratulates Dr. Saada on Ranking All India Neat MDS.