Join Whatsapp Group. Join now!

Donated Study Materials | അമ്മയെ പൊന്ന്പോലെ നോക്കിയ മിടുക്കിക്ക് എം എസ് എഫ് സ്മൈൽ പദ്ധതി തുണയായി; പഠനോപകരണങ്ങൾ കൈമാറി; ഒരു വർഷം ഭക്ഷ്യകിറ്റുകൾ നൽകും

MSF handed over study materials to student#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) മരണക്കിടക്കയിലും അമ്മയെ സ്നേഹപൂർവം പരിചരിച്ച കൊച്ചുമിടുക്കിക്ക് സഹായവുമായി എം എസ് എഫ് പ്രവർത്തകർ. എക മകൾ പഠിച്ചു മിടുക്കിയായി നല്ല നിലയിൽ ജീവിക്കുന്നത് കാണാൻ ആ അമ്മ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ ആ ആഗ്രഹം നടപ്പിലാകുന്നതിന് മുമ്പെ മരണം ആ അമ്മയെ കൂട്ടിക്കൊണ്ട് പോയി.
  
Kasaragod, Kerala, News, Top-Headlines, Helping Hands, MSF, Food, MSF handed over study materials to student.

വേദനയുടെ ലോകത്തു നിന്നുമാണ് പത്താം ക്ലാസുകാരിയായ മകളെ തനിച്ചാക്കി കറന്തക്കാട് സ്വദേശിയായ അമ്മ വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങിയത്. ജനറൽ ആശുപത്രിയിയിലെ സെക്യൂരിറ്റിയായ ശ്രീധരനാണ് അമ്മ നഷ്ടപ്പെട്ട മകളുടെ സങ്കടം സാമൂഹ്യ പ്രവർത്തകനായ മാഹിൻ കുന്നിലിൻ്റെ ശ്രദ്ധയിൽപെടുത്തിയത്.

15-ാം വാർഡ് എം എസ് എഫ് കമിറ്റിയുടെ സ്മൈൽ പദ്ധതിയിൽ ഉൾപെടുത്തി ആ കുട്ടിക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകി. മഞ്ചേശ്വരം എംഎൽഎ എകെഎം അശ്റഫിൽ നിന്നും പഠനോപകരണങ്ങൾ മാഹിൻ കുന്നിൽ ഏറ്റുവാങ്ങി.

ഇത് ജനറല്‍ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ ശ്രീധരന്‍ വഴി കുട്ടിക്ക് എത്തും. ഒരു വർഷത്തെ ഭക്ഷ്യ കിറ്റുകൾ കുട്ടിക്ക് നൽകും. മാസം തോറും ഇത് നൽകും. അഫ്റാസ് കുന്നിൽ, ജൗഹർ പുത്തൂർ, ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.

Keywords: Kasaragod, Kerala, News, Top-Headlines, Helping Hands, MSF, Food, MSF handed over study materials to student.

Post a Comment