കാസർകോട്: (my.kasargodvartha.com) നാല് പതിറ്റാണ്ട് കാലം മത, രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ അനുസ്മരണവുമായി 'മെട്രോ സ്മൃതി' ഗ്രന്ഥം പ്രകാശനം ചെയ്തു. കാസർകോട് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് ആദ്യ പ്രതി കൈമാറിയാണ് പ്രകാശനം ചെയ്തത്.
മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖർ മുതൽ സാധാരണക്കാർ വരെ ഓർമകൾ പങ്ക് വെക്കുന്ന പ്രൗഢമായ അനുസ്മരണ ഗ്രന്ഥം കേരള സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയാണ് പ്രസിദ്ധീകരിച്ചത്. സമിതിയുടെ സംസ്ഥാന ട്രഷററും ജില്ലാ ചെയർമാനുമായിരുന്നു മെട്രോ മുഹമ്മദ് ഹാജി.
ചടങ്ങിൽ ഡോ. എം പി അബ്ദുസ്സമദ് സമദാനി എംപി, പി എം എ സലാം, സി ടി അഹ്‌മദ് അലി, ടി ഇ അബ്ദുല്ല, എ അബ്ദുർ റഹ്‌മാൻ, കല്ലട്ര മാഹിൻ ഹാജി, എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, എകെഎം അശ്റഫ്, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ഭാരവാഹികളായ സുബൈർ മാസ്റ്റർ നെല്ലിക്കാപ്പറമ്പ്, നടുക്കണ്ടി അബൂബകർ, മുഹമ്മദ് ഇബ്രാഹിം പാവൂർ, സി മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്, ബി എസ് ഇബ്രാഹിം മഞ്ചേശ്വരം, ജാബിർ ഹുദവി തൃക്കരിപ്പൂർ, മുഹമ്മദലി പി ചിത്താരി, ബശീർ ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Book, 'Metro Smriti' book released.
Book Released | മെട്രോ മുഹമ്മദ് ഹാജിയുടെ ഓർമകളുമായി 'മെട്രോ സ്മൃതി' പ്രകാശനം ചെയ്തു
'Metro Smriti' book released#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ