മുന്‍ ഇന്‍ഡ്യന്‍ താരം മുഹമ്മദ് റാഫിയുടെ സാന്നിധ്യം കളിക്കാരെയും കായിക പ്രേമികളെയും ആവേശംകൊള്ളിച്ചു. ശ്രദ്ധേയമായ സെലിബ്രിറ്റി മത്സരത്തിൽ കാസര്‍കോട് ജില്ലാ പൊലീസ് ടീമും കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരായ പ്രസ് ടീമും ഏറ്റുമുട്ടി. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ പ്രസ് ക്ലബിനെ പരാജയപ്പെടുത്തി പൊലീസ് ടീം ചാംപ്യന്മാരായി. സെലിബ്രിറ്റി മത്സരം ജില്ലാ പ്രസിഡന്റ് അഹ്‌മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. സെക്രടറി കെ ജെ സജി, ട്രഷറര്‍ മാഹിന്‍ കോളിക്കര, സെക്രടറി ശിയാസ് ഉസ്മാന്‍ എന്നിവര്‍ സംബന്ധിച്ചു. സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ കളിക്കാരുമായി പരിചയപ്പെട്ടു. പൊലീസ് ടീമിനുള്ള ട്രോഫി യൂനിറ്റ് ജനറല്‍ സെക്രടറി കെ ദിനേശ്, റണറപ്പായ ടീമിന്റെ ട്രോഫി ജില്ലാ സെക്രടറി ശശി ജി എസ് എന്നിവർ സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രഥമ യൂത് ക്രികറ്റ് ട്രോഫി ഫൈനല്‍ മത്സരം യൂനിറ്റ് പ്രസിഡന്റ് ടി എ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്കുള്ള സമ്മാനവിതരണം വ്യവസായ പ്രമുഖൻ യഹ് യ തളങ്കര നിര്‍വഹിച്ചു. മാഹിന്‍ കോളിക്കര, കെ ദിനേശ്, ഹാരിസ് സി കെ, റഊഫ് പള്ളിക്കാല്‍, നഈം അങ്കോള, അജിത്കുമാര്‍ സി കെ, ശറഫുദ്ദീൻ ത്വയിബ, ശശിധരന്‍ കെ, മജീദ് ടി ടി, മുനീര്‍ അട്ക്കത്ത്ബയല്‍, വേണുഗോപാല്‍, ഫൈറൂസ് മുബാറക്, ഇർശാദ് സഫ, സമീര്‍ ഔട് ഫിറ്റ്, ഹാരിസ് നെനൊറ, അന്‍വര്‍ മിഡ്‌നൈറ്റ്, ശമീക് സിക്‌സ് പായ്ക്, അമ്മി ബീഗം, അമീര്‍ സിഓണ്‍, അശ്‌റഫ് സി സി, അമീര്‍ ബേബി ക്യാവ്, സിറാജ് കിസ്വ, നൗഫൽ റിയൽ, തദ് രീബ് ത്വാഹ, സമീർ ലിയ തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപന ചടങ്ങിൽ ടി എ ശാഫി മുഖ്യാതിഥിയായിരുന്നു. യൂത് വിംഗ് പ്രസിഡന്റ് നിസാര്‍ സിറ്റി കൂള്‍ അധ്യക്ഷത വഹിച്ചു. ശമീര്‍ ചോക്ലേറ്റ് നന്ദി പറഞ്ഞു.