Join Whatsapp Group. Join now!

ദിലാൻ പ്രീമിയം റോയൽ ബ്രൈഡൽ ജ്വലറി ഷോ കാസർകോട് സുൽത്വാൻ ജ്വലറിയിൽ ആരംഭിച്ചു; സന്ദർശകരെ ആകർഷിച്ച് വിവാഹങ്ങൾക്ക് രാജകീയ പ്രൗഢി നൽകുന്ന ആഭരണങ്ങൾ

Dilan Premium Royal Bridal Jewelery Show started at Kasargod Sultan Jewelery, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com) ദിലാൻ പ്രീമിയം റോയൽ ബ്രൈഡൽ ജ്വലറി ഷോ കാസർകോട് സുൽത്വാൻ ഡയമൻഡ്സ് ആൻഡ് ഗോൾഡിൽ ആരംഭിച്ചു. പ്രദർശനം സാമൂഹ്യ മാധ്യമ സെലിബ്രിറ്റികളായ ശ്രീവിദ്യ മുല്ലചേരി, ജാബിർ, ശൈമ ജാബിർ എന്നിവർ ഉദ്ഘാടനം ചെയ്തു. ദിലാന്റെ വിവിധ പുതിയ ആഭരണങ്ങൾ അബ്ദുൽ ഗഫൂർ ഏരിയാൽ, നസീർ ടി കെ, കെ എം അബ്ദുല്ല കുഞ്ഞിക്കാനം, ഹസൈനാർ പിലാങ്കട്ട, സചിൻ കണ്ണൻസ്, ശരീഫ് കളനാട്, ഖലീൽ മദീന, പ്രിയ സചിൻ, അബ്ദുല്ല പെരുമ്പള, അശ്‌റഫ് അറഫ, ഹനീഫ് റിഫ്ളക്സ് എന്നിവർ ചേർന്ന് അനാവരണം ചെയ്തു.
                                                
News, Kerala, Kasaragod, Top-Headlines, Dilan Premium Royal Bridal Jewelery Show, Sultan Jewelery, Dilan Premium Royal Bridal Jewelery Show started at Kasargod Sultan Jewelery.

ഡയമൻഡ്, പോൽകി ഡയമൻഡ്, അൻകട് ഡയമൻഡ്, ജംസ്റ്റോൺ, ആന്റിക്, ട്രെഡീഷനൽ ഗോൾഡ് ആഭരണങ്ങളിലെ പ്രീമിയം ബോടിക് ആഭരണങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. വിവാഹങ്ങൾക്ക് രാജകീയ പ്രൗഢി നൽകുന്ന ആഭരണങ്ങൾ പ്രദർശനത്തിൽ നിരവധി പേരെയാണ് ആകർഷിക്കുന്നത്. പെൺകുട്ടികളുടെ അഭിരുചിക്ക് ഇണങ്ങുന്ന മികച്ച പ്രീമിയം വിവാഹ ആഭരണങ്ങളാണ് ദിലാൻ ഷോയിൽ ഒരുക്കിയിരിക്കുന്നതെന്ന് സുൽത്വാൻ ഗ്രൂപുകളുടെ മാനജിംഗ് ഡയറക്ടർ ഡോ. ടി എം അബ്ദുർ റഊഫ് പറഞ്ഞു.

സുൽത്വാൻ ഗ്രൂപ് ജനറൽ മാനജർ എ കെ ഉണ്ണിത്താൻ, ബ്രാഞ്ച് ഹെഡ് അശ്‌റഫ് അലി മൂസ, ബ്രാഞ്ച് മാനജർ മുബീൻ ഹൈദർ, മാനജർമാരായ മജീദ്, മുഹമ്മദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Dilan Premium Royal Bridal Jewelery Show, Sultan Jewelery, Dilan Premium Royal Bridal Jewelery Show started at Kasargod Sultan Jewelery.
< !- START disable copy paste -->

Post a Comment