കാസർകോട്: (my.kasargodvartha.com) പുരോഗമന കലാ സാഹിത്യ സംഘം കാസർകോട് ഏരിയാ കമിറ്റിയും, നുള്ളിപ്പാടി ഇ എം എസ് സ്മാരക ഗ്രന്ഥാലയവും സംയുക്തമായി നടത്തുന്ന പ്രതിമാസ സാംസ്കാരിക പരിപാടിയായ 'വായനാ സന്ധ്യ' യിൽ ഡോ. എ എ അബ്ദുൽ സത്താറിന്റെ 'ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതിൽ' പുസ്തക ചർച നടത്തി.
ലൈബ്രറി കൗൺസിൽ താലൂക് സെക്രടറി പി ദാമോദരൻ വിഷയം അവതരിപ്പിച്ചു. ബാലകൃഷ്ണൻ ചെർക്കള അധ്യക്ഷത വഹിച്ചു. വേണു കണ്ണൻ, ഡോ. ആമിന മുണ്ടോൾ, ഡോ. രാജാ റാം, എരിയാൽ അബ്ദുല്ല, വി ആർ സദാനന്ദൻ, എ എസ് മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ചെർക്കള, പ്രത്യുഷ് എസ്, രവീന്ദ്രൻ പാടി, കെ എച് മുഹമ്മദ്, ഹരിദാസ് കോളിക്കുണ്ട്, കെ വി ഗോവിന്ദൻ, അശ്‌റഫലി ചേരങ്കൈ, ഹമീദ് എൻ, എ ഉണ്ണികൃഷണൻ എന്നിവർ സംസാരിച്ചു. ഡോ. ബാലഗോപാലൻ നായർ, വിനയകുമാർ, രാഘവൻ ബെള്ളിപ്പാടി, ഡോ. മുമിന, സിദ്ദീഖ് പടപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.
ഇതിനോടകം തന്നെ ഏറേ പ്രചാരം നേടിക്കഴിഞ്ഞ ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതിൽ എന്ന പുസ്തകത്തിന്റെ രചയിതാവായ ഡോക്ടറുടെ ഉള്ളിലെ മനുഷ്യനെയാണ് പുസ്തക ചർചയിൽ പങ്കെടുത്തവർ ചികഞ്ഞെടുത്തത്. ഡോ. സത്താറിലെ എഴുത്തുകാരൻ തന്റെ ജോലിയെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം എഴുതിയതെങ്കിലും, അതിലെ സാഹിത്യവും മികച്ചതായിരുന്നു എന്ന് ചർച വിലയിരുത്തി. ബി കെ സുകുമാരൻ സ്വാഗതo പറഞ്ഞു. ഡോ. അബ്ദുൽ സത്താർ രചനാനുഭവം പങ്കുവെച്ചു.
Keywords: Held discussion about Dr. A A Abadul Sathar's book, Kerala,kasaragod,News,Top-Headlines,Secretary, Book, Doctor, Health.