കാസര്‍കോട്:(my.kasargodvartha.com) മര്‍ചന്റ്‌സ് യൂത് ജനറല്‍ ആശുപത്രി രക്ത ബാങ്കുമായി സഹകരിച്ച് ചെറിയ പെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിച്ച രക്തദാന ചടങ്ങ് മാത്യകയായി. കാസര്‍കോട് മര്‍ചന്റ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി പി ഇല്യാസ് പരിപാടി ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യം അദ്ദേഹം ഓര്‍മിപ്പിച്ചു.
< !- START disable copy paste -->
അസോസിയേഷന്‍ ജനറല്‍ സെക്രടറി ദിനേഷ്, ട്രഷര്‍ നഈം അങ്കോല, വൈസ് പ്രസിഡന്റ് മുനീര്‍ എം എം സംബന്ധിച്ചു.
സെക്രടറി വേണു, ട്രഷറര്‍ ശമീം ചോക്ലേറ്റ്, വൈസ് പ്രസിഡന്റ് നൗഫല്‍ റിയല്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഹാരിസ് അങ്കോല, ശിഹാബ് സല്‍മാന്‍, ഹമീദ് ബീഗം, സമീര്‍ ലിയ, സിദ്ദീഖ് വീല്‍ ബേസ് എന്നിവര്‍ നേതൃത്വം നല്‍കി. രക്തദാന പരിപാടി വിജയിച്ച യൂത് വിംഗ് പ്രവര്‍ത്തകര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും പ്രസിഡന്റ് നിസാര്‍ സിറ്റി കൂള്‍ നന്ദി രേഖപ്പെടുത്തി.