Join Whatsapp Group. Join now!

നീലേശ്വരം റെയിൽവേ സ്റ്റേഷൻ്റെ വികസന കാര്യത്തിൽ പ്രവർത്തന മികവുമായി എൻ ആർ ഡി സി

NRDC supports development of Nileshwaram Railway Station, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
റാശിദ് അഹ്‌മദ്‌

നീലേശ്വരം: (my.kasargodvartha.com 08.04.2022) റെയിൽവേ സ്റ്റേഷൻ വികസന കാര്യത്തിൽ പ്രവർത്തന മികവിൽ നീലേശ്വരം റെയിൽവേ ഡെവലപ്മെന്റ് കലക്റ്റീവ് (എൻ ആർ ഡി സി). നീലേശ്വരത്തിന്റെ റെയിൽവേ വികസനത്തിൽ ചുരുങ്ങിയ കാലയളവിൽ, ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനയാണ് എൻ ആർ ഡി സി. ഏറെക്കാലമായി അവഗണനയിൽ കഴിഞ്ഞിരുന്ന നീലേശ്വരം റെയിൽവേ സ്റ്റേഷൻ വികസനം, പൊതുസമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ മാറ്റിയെടുക്കുന്ന പ്രവർത്തനങ്ങൾക്ക് സംഘടനയ്ക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞു.
        
News, Kerala, Kasaragod, Work, NRDC, Nileshwaram Railway Station, NRDC supports development of Nileshwaram Railway Station.

അനൗപചാരികമായ രീതിയിൽ തുടങ്ങിയ കൂട്ടായ്മ 2021 ജൂലൈ ഏഴു മുതലാണ് രെജിസ്റ്റർ ചെയ്ത് പ്രവർത്തനം വിപുലീകരിച്ചത്. പി മനോജ്‌കുമാർ (മുഖ്യ രക്ഷാധികാരി), ഡോ. വി സുരേശൻ (രക്ഷാധികാരി), എം വി മോഹൻദാസ് മേനോൻ (രക്ഷാധികാരി), പി വി സുജിത്കുമാർ (പ്രസിഡന്റ്‌), എൻ സദാശിവൻ (സെക്രടറി), പി ടി രാജേഷ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള 18 അംഗ കമിറ്റിയാണ് കഴിഞ്ഞ ഒരു വർഷം സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. എൻ ആർ ഡി സി ഇടപെടൽ നടത്തിയതിന് ശേഷമാണ് നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ ജാതകം മാറ്റി എഴുതപ്പെട്ടതെന്ന് യാത്രക്കാർ പറയുന്നു.

പാർകിങ്

വാഹനം പാർക് ചെയ്യാൻ ആവശ്യമായ സൗകര്യമില്ലാതിരുന്ന നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എൻ ആർ ഡി സി ഏറ്റെടുത്ത ഏറ്റവും പ്രധാനപെട്ട പ്രവൃത്തിയായിരുന്നു പൊട്ടിപൊളിഞ്ഞു കിടക്കുന്ന പാർകിങ് നവീകരിക്കുക എന്നത്. ഏകദേശം 4,000 അടി വിസ്തീർണ്ണമുള്ള പാർകിംഗ് എട്ട് ലക്ഷം രൂപ ചെലവിൽ നവീകരിച്ചു. ചുറ്റും ഗാർഡൻ ബോക്സ്‌ നിർമിച്ച് ചെടികൾ നട്ട് മനോഹരമാക്കി.
        
News, Kerala, Kasaragod, Work, NRDC, Nileshwaram Railway Station, NRDC supports development of Nileshwaram Railway Station.

നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം 2021 ഓഗസ്റ്റ്‌ 15 ന് ഡോ. കെ സി കെ രാജ നിർവഹിച്ചു. ചുരുങ്ങിയ സമയം കൊണ്ട് പൂർത്തീകരിച്ച പാർകിങ് 2021ഒക്ടോബർ 10 ന് എൻ ആർ ഡി സി മുഖ്യ രക്ഷാധികാരി പി മനോജ്‌കുമാർ നാടിന് സമർപിച്ചു. ഇന്ന് ജില്ലയിൽ ഏറ്റവും നല്ല പാർകിംഗ് സൗകര്യമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് നീലേശ്വരം.

ഗാന്ധി പ്രതിമ

ഗാന്ധിജിയുടെ പാദസ്പർശത്താൽ അനുഗ്രഹീതമായ നീലേശ്വരത്ത്, അദ്ദേഹത്തിന്റെ അർധകായ പ്രതിമ സ്ഥാപിക്കുക എന്നത് എൻ ആർ ഡി സി യുടെ ആഗ്രഹമായിരുന്നു. മംഗ്ളൂറിലേക്കുള്ള യാത്രാമധ്യേ, 1927 ഒക്ടോബർ 26 ന് തന്നെ സന്ദർശിച്ച നീലേശ്വരം രാജാസ് ഹയർ സെകൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്വന്തം കൈപ്പടയിൽ അദ്ദേഹം നൽകിയ സന്ദേശം ആലേഖനം ചെയ്ത ചത്വരവും, ഗാന്ധിജിയുടെ അർധകായ പ്രതിമയും 2021 ഡിസംബർ 11 ന് പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഓൺലൈൻ ആയി അനാഛാദനം ചെയ്തു. പ്രശസ്ത ശില്പി പ്രേം പി ലക്ഷ്മൺ പ്രതിമ നിർമാണത്തിനും, ചന്ദ്രൻ നീലേശ്വരം ചത്വരനിർമാണത്തിനും നേതൃത്വം നൽകി.

അടിസ്ഥാന സൗകര്യങ്ങൾ

മലയോര മേഖലയിലെ യാത്രക്കാർക്ക് ഉപകരിക്കുന്ന രീതിയിൽ രണ്ടാം പ്ലാറ്റ്ഫോമിൽ സുരേഷ് ഗോപി എം പി യുടെ ഫണ്ടിൽ നിന്നും ശൗചാലയം നിർമിച്ചതിലും എൻ ആർ ഡി സി യുടെ ഇടപെടൽ ഉണ്ടായിരുന്നു.അതുപോലെ ഏറെ നാളായി, ജനങ്ങൾ ആവശ്യപെടുന്ന രണ്ടാം പ്ലാറ്റ്ഫോം ഏകദേശം 85 ലക്ഷം രൂപ ചെലവിൽ ഉയരം കൂട്ടിയതും എൻ ആർ ഡി സി യുടെ ഇടപെടലിലായിരുന്നു.

ഒരു ലക്ഷം രൂപ ചെലവ് വരുന്ന ഇരിപ്പിടങ്ങൾ രണ്ടാം പ്ലാറ്റ്ഫോമിൽ സ്ഥാപിച്ചതും തീവണ്ടിയുടെ ബോഗി സ്ഥാനങ്ങൾ സൂചിപ്പിക്കുന്ന എൽ ഇ ഡി ബോർഡ്‌, ഇരു പ്ലാറ്റ്ഫോമിലായി ഓരോ കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണവും തീവണ്ടിയുടെ പോക്ക് വരവ് സൂചിപ്പിക്കുന്ന കമ്പ്യൂടർ അനൗൺസ്മെന്റ് സംവിധാനം നിലവിൽ വന്നതും എൻ ആർ ഡി സിയുടെപ്രവർത്തനമാണ്.

ഈ സൗകര്യങ്ങളൊക്കെ നേടിയെടുക്കുന്നതിന്റെ പിറകിൽ പ്രയത്നിച്ചത് മുഖ്യ രക്ഷാധികാരി പി മനോജ്കുമാറായിരുന്നു. റോടറി ക്ലബ് ഏറ്റെടുത്ത് നടപ്പാക്കിയ റെയിൽവേ സൗന്ദര്യവൽക്കരണവുമായി ബന്ധപ്പെട്ട പദ്ധതിക്ക് അനുമതി നേടിയെടുക്കുന്നതിലും മനോജ്കുമാറിന്റെ ഇടപെടൽ എടുത്തു പറയേണ്ടതാണ്.

സ്റ്റോപുകൾ

നീലേശ്വരത്തിനു പുറമെ, മലയോര മേഖലയിലെ ഏട്ടോളം പഞ്ചായത്തിലെ ജനങ്ങൾ ആശ്രയിക്കുന്ന നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ പല വണ്ടികൾക്കും സ്റ്റോപില്ലായിരുന്നു. എൻ ആർ ഡി സി നടത്തിയ ഇടപെടലിന്റെ ഫലമായി 12685/12686 ചെന്നൈ -മംഗ്ളുറു -ചെന്നൈ, 16511/16512 ബാംഗ്ലൂർ -കണ്ണൂർ -ബാംഗ്ലൂർ വണ്ടികൾക്ക് സ്റ്റോപ് ലഭിച്ചു. കോവിഡിന് ശേഷം പല സ്റ്റോപുകളും എടുത്തു കളഞ്ഞപ്പോൾ, മംഗള, വെസ്റ്റ് കോസ്റ്റ് എന്നിവയുടെ സ്റ്റോപ് അൽഫോൻസ് കണ്ണന്താനം എം പിയുടെ ശ്രമഫലമായി എൻ ആർ ഡി സി നീലേശ്വരത്തു പുനസ്ഥാപിച്ചു.

മദർസ് മീൽ

കോവിഡ് മഹാമാരിയുടെ വലയത്തിൽ ലോകം അകപ്പെട്ട പശ്ചാത്തലത്തിൽ, ആലംബഹീനർക്ക് എൻ ആർ ഡി സി നൽകിയ കൈത്താങ്ങായിരുന്നു മദർസ് മീൽ എന്ന ഭക്ഷ്യകിറ്റുകളുടെ വിതരണം. കിടപ്പുരോഗികൾ, മീൻ തൊഴിലാളികൾ, അസംഘടിത മേഖലയിലെ മറ്റ് തൊഴിലാളികൾ, ഭിന്നലിംഗക്കാർ എന്നിവരുൾപെടെ ഇതിന്റെ ഗുണഭോക്താക്കളായിരുന്നു. മാസം 100 ൽ പരം കിറ്റുകൾ വീതം ഒരു വർഷത്തേക്കുള്ള 1,500 കിറ്റുകളുടെ വിതരണം ആരംഭിച്ചത് 2021 ഏപ്രിൽ മാസത്തിലായിരുന്നു. ഈ പദ്ധതി തുടർന്നും മുന്നോട്ടു കൊണ്ട് പോകുന്നതിനുള്ള തീരുമാനവും എൻ ആർ ഡി സി ഏറ്റെടുത്തിട്ടുണ്ട്. ഈ പദ്ധതിയുടെക്ക് ആവശ്യമായ സഹായം ബെംഗ്ളുറു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോപ് ചാരിറ്റബിൾ ട്രസ്റ്റ്‌, മസ്‌കറ്റിലെ മലയാളി കൂട്ടായ്മ നന്മ, നീലേശ്വരം ലയൺസ് ക്ലബ്‌, തൃക്കരിപ്പൂർ ലയൺസ് ക്ലബ്‌, പയ്യന്നൂർ ലയൺസ് ക്ലബ്‌, ആശ്വാസ് പട്ടേന, സ്വദേശാഭിമാനി ക്ലബ്‌, സോമനാഥൻ ട്രസ്റ്റ്‌, മറ്റ് സന്നദ്ധ സംഘടനകൾ, വ്യക്തികൾ ആവശ്യമായ സഹായം നൽകുന്നുണ്ട്. കോവിഡ് കാലത്ത് രോഗികൾക്കുള്ള ഓക്സിജൻ കോൺസെൻട്രെറ്ററുകൾ, പാവപെട്ട വിദ്യാർത്ഥികൾക്കുള്ള പഠന സാമഗ്രികൾ എന്നിവയും എൻ ആർ ഡി സി യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.

ഭാവി പ്രവർത്തനം

മദ്രാസ് മെയിൽ, നേത്രവതി, അന്ത്യോദയ, ഇന്റർസിറ്റി തുടങ്ങിയ പ്രതിദിന വണ്ടികൾക്ക് സ്റ്റോപ് നേടിയെടുക്കാനുള്ള ശ്രമങ്ങൾ തുടരും. മ്യൂറൽ പെയിന്റിംഗ് ചെയ്യാൻ അനുമതി ലഭിച്ച സാഹചര്യത്തിൽ, പ്രസ്തുത പ്രവൃത്തി വേഗം പൂർത്തിയാക്കുമെന്നും, നിർഭയ ഫണ്ടിൽ നിന്നും സി സി ടി വി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ തുടർനടപടികൾ വേഗത്തിലാക്കുമെന്നും മദർസ് മീൽ പദ്ധതി തുടരുമെന്നും എൻ ആർ ഡി സി അധികൃതർ അറിയിച്ചു.

Keywords: News, Kerala, Kasaragod, Work, NRDC, Nileshwaram Railway Station, NRDC supports development of Nileshwaram Railway Station.
< !- START disable copy paste -->

Post a Comment