ചെർക്കള: (my.kasargodvartha.com) സമസ്ത കേരള ജംഇയ്യതുൽ ഉലമാ കാസർകോട് ജില്ലാ സെക്രടറിമാരിലൊരാളും മലബാർ ഇസ്ലാമിക് കോംപ്ലക്സ് എക്സിക്യൂടീവ് അംഗവും മുൻ ജോ. സെക്രടറിയുമായ ചേരൂരിലെ എം പി മുഹമ്മദ് ഫൈസി (63) നിര്യാതനായി. മേനങ്കോട് ശാഖ എസ് വൈ എസ് ജനറൽ സെക്രടറിയായിരുന്നു. ദീർഘകാലം ചട്ടഞ്ചാൽ എംഐസിയിൽ ഓഫീസ് ഇൻചാർജായി പ്രവർത്തിച്ചിട്ടുണ്ട്.
ദേളി ജാമിഅ സഅദിയ്യയിലെ പ്രഥമ വിദ്യാർഥികളിൽ ഒരാളാണ്. 1982ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ഫൈസി ബിരുദം നേടി. പേരാൽ കണ്ണൂർ, എരിയാൽ, ചൂരി, കോട്ടിക്കളം, പൊവ്വൽ, കാടങ്കോട്, കുണിയ, ചെരുമ്പ, കൂളിക്കുന്ന്, നായമാർ മൂല, ആലംപാടി വഫിയ്യ കോളജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.
മൂസ പോക്കർ - സൈനബ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫാത്വിമ പൂച്ചക്കാട്.
മക്കൾ: ആശിഖ് ഹുദവി (ശാർജ), റാശിദ് വാഫി (ഗ്രീൻ വുഡ്സ് സ്കൂൾ അധ്യാപകൻ), തബ് ശിറ(അഫ്ദലുൽ ഉലമാ), ജസീല വഫിയ്യ.
മരുമകൻ: സുഹൈൽ ഹുദവി മുക്കൂട്.
സഹോദരങ്ങൾ: മഹ് മൂദ്, അബ്ദുൽ ഖാദിർ, മൂസ,നസീർ, അസ്മ, ആഇശ.
മയ്യിത്ത് നിസ്കാരവും പ്രാർഥനയും നടത്താൻ സമസ്ത വൈസ് പ്രസിഡൻറ് യുഎം അബ്ദുർ ററഹ്‌മാൻ മൗലവി, ജില്ലാ പ്രസിഡൻറും കീഴൂർ-മംഗ്ളുറു ഖാദിയുമായ ത്വാഖാ അഹ് മദ് അൽ അസ് ഹരി എന്നിവർ അഭ്യർഥിച്ചു.
Keywords: Kerala, Kasaragod, Obituary, Secretary, Cherkala, Poochakad, Chattanchal, M P Mohammad Faizi of Cheroor passed away.
< !- START disable copy paste --