പുതുതായി തുടങ്ങുന്ന ഹിസ്റ്റോ പതോളജി വിഭാഗം അടുത്തയാഴ്ച ആശുപത്രിയിൽ പ്രവർത്തനമാരംഭിക്കും. ഇതോടെ കൂടി ജില്ലയിലെ തന്നെ ഏറ്റവും മികച്ച സംവിധാനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്ന ലബോറടറിയെന്ന പ്രത്യേകതയുള്ള യുനൈറ്റഡ് മെഡികൽ സെന്ററിന്റെ ലബോറടറി വിഭാഗത്തിന് കൂടുതൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഒരുക്കാനാവുമെന്ന് യുനൈറ്റഡ് മെഡികൽ സെന്റർ മാനജിങ് ഡയറക്ടർമാരായ ഡോ. മഞ്ജുനാഥ് ഷെട്ടി കെ എം, ഡോ. വീണ മഞ്ജുനാഥ് എന്നിവർ വ്യക്തമാക്കി.
ആധുനിക സൗകര്യങ്ങളോട് കൂടി മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്ന കോട്ടക്കണി റോഡിൽ സ്ഥിതി ചെയ്യുന്ന യുനൈറ്റഡ് ആശുപത്രിക്ക് കേന്ദ്ര സർകാർ ഏജൻസിയുടെ പുതിയ അംഗീകാരം പ്രവർത്തന മികവിനുള്ള മറ്റൊരു പൊൻതൂവലായി മാറി. കോഴിക്കോട്ടെ പ്രശസ്തമായ മൈത്ര ഗ്രൂപുമായി സഹകരിച്ച് ഹൃദയ ചികിത്സ ഉൾപെടെയുള്ള സൗകര്യങ്ങൾ ഒരുക്കി ആശുപത്രി അടുത്തിടെ വിപുലീകരിച്ചിട്ടുണ്ട്.
ജനറൽ മെഡിസിൻ, പ്രസവചികിത്സ, ഗൈനകോളജി, കാർഡിയോളജി, യൂറോളജി, നെഫ്രോളജി, പീഡിയാട്രിക്സ് ആൻഡ് നിയോനറ്റോളജി, ജനറൽ സർജറി, ഓർതോപീഡിക്‌സ്, ഗ്യാസ്ട്രോഎൻററോളജി, റേഡിയോളജി, ഡെന്റൽ, മറ്റ് സ്പെഷ്യാലിറ്റി കൺസൾടന്റുകൾ യുനൈറ്റഡിൽ ലഭ്യമാണെന്ന് ആശുപതി അഡ്മിനിസ്ട്രേറ്റർ എ പി നിസാർ അറിയിച്ചു.
Keywords: News, Kerala, Kasaragod, Top-Headlines, Award, NABL, NABL Accreditation, United Medical Center, United Medical Center Laboratory, NABL Accreditation for United Medical Center Laboratory.
< !- START disable copy paste -->