Join Whatsapp Group. Join now!

മികച്ച യുവകർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ മനുജോയിയെ ബളാൽ ഗ്രാമപഞ്ചായത് ഭരണ സമിതി വീട്ടിലെത്തി ആദരിച്ചു

വെള്ളരിക്കുണ്ട്: (my.kasargodvartha.com 20.03.2022) മികച്ച യുവകർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ബളാൽ മരുതംകുളത്തെ മനുജോയിയെ ബളാൽ ഗ്രാമപഞ്ചായത് ഭരണ സമിതി അംഗങ്ങൾ വീട്ടിലെത്തി ആദരിച്ചു. പ്രസിഡന്റ് രാജു കട്ടക്കയം പൊന്നാട അണിയിച്ചു.

   
Kasaragod, Kerala, News, Panchayath, President, Felicitation, Manu Joy felicitated by Balal Grama Panchayath.



വൈസ് പ്രസിഡന്റ് എം രാധാമണി, ജില്ലാ പഞ്ചായത് അംഗം ജോമോൻ ജോസ്, ബ്ലോക് പഞ്ചായത് അംഗം സി രേഖ, പഞ്ചായത് സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലായിൽ, ടി അബ്ദുൽ ഖാദർ, പി പത്മാവതി, പഞ്ചായത് അംഗങ്ങളായ ദേവസ്യ തറപ്പേൽ, കെ വിഷ്ണു, ബിൻസി ജെയിൻ, സന്ധ്യ ശിവൻ എം, അജിത മോൻസി ജോയ്, ജോസഫ് വർക്കി, കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

സ്വന്തമായും പാട്ടത്തിനും എടുത്ത ഏഴ് ഹെക്ടറോളം കൃഷിയിടത്തിലാണ് മനു ജോയ് കാർഷിക കേരളം തന്നെ ഒരുക്കിയിരിക്കുന്നത്. കവുങ്ങ്, തെങ്ങ്, റബർ, കുരുളക്, കശുമാവ്, കാപ്പി, ജാതി, വാഴ, ഏലം, ഊദ്, കൊകോ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, കപ്പ തുടങ്ങിയവ ശാസ്ത്രീയമായി വളരുന്നു. കാലിവളർത്തൽ, ആട്, പന്നി, മുയൽ, കോഴി, താറാവ്, മീൻ, തേനീച്ച എന്നിവയുമുണ്ട്‌. ബാങ്ക് വായ്പയില്ലാത്ത ഈ 35 കാരൻ ഓൺലൈൻ മാർകറ്റ് വഴിയും യൂട്യൂബ് ചാനൽ വഴിയും വിപണനം നടത്തുന്നുണ്ട്.

വാണിജ്യാടിസ്ഥാനത്തിലാണ്‌ ഊദ് കൃഷി. ഫാം നഴ്സറിയും മദർ പ്ലാന്റും കാണാം. ആയുർവേദ കൊതുക് എണ്ണയും ഉൽപാദിപ്പിക്കുന്നു. സ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് കൃഷിയിടം സന്ദർശിക്കാനും അവസരമുണ്ട്. കാർഷിക കോളജിലെ വിദ്യാർഥികൾക്ക് ട്രെയിനിങ്ങും നൽകുന്നു. സാമൂഹ്യ മാധ്യമങ്ങളിലുടെ കർഷകരും ശാസ്ത്രജ്ഞരുമായും സംവാദം നടത്തുന്നു. കേരളത്തിന് അകത്തും പുറത്തും സന്ദർശിച്ച് കൃഷിരീതികൾ പഠിക്കുന്നുണ്ട് ഇദ്ദേഹം. അധ്യാപികയായ ഭാര്യ ടീനയും സഹായത്തിനായി ഒപ്പമുണ്ട്.


Keywords: Kasaragod, Kerala, News, Panchayath, President, Felicitation, Manu Joy felicitated by Balal Grama Panchayath.

Post a Comment