Join Whatsapp Group. Join now!

പ്രവാസി ക്ഷേമത്തിന് കൂടുതല്‍ ശ്രദ്ധ പതിയണമെന്ന് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍; സഅദിയ്യ ഇന്റര്‍നാഷനല്‍ ഫോറം രൂപീകരിച്ചു; ഹാജി അബ്ദുർ റഹ്‌മാൻ മുസ്ലിയാര്‍ പ്രസിഡന്റ്; ഹമീദ് പരപ്പ ജനറല്‍ സെക്രടറി; നൂര്‍ മുഹമ്മദ് ഹാജി ഫിനാന്‍സ് സെക്രടറി

Saadiya International Forum formed#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അബുദബി: (my.kasargodvartha.com 06.02.2022) രാജ്യത്തിന്റെ സാമ്പത്തിക വളര്‍ചക്ക് ധന്യമായ സംഭാവനകൾ നല്‍കുന്ന പ്രവാസികളുടെ സാമൂഹികവും സാമ്പത്തികവുമായ അഭിവൃദ്ധി ലക്ഷ്യം വെച്ച് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍കാറുകള്‍ തയ്യാറാകണമെന്ന് ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ആവശ്യപ്പെട്ടു. ദേളി ജാമിഅ സഅദിയ അറബിയ്യയുടെ വിദേശ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി 'സഅദിയ്യ ഇന്റര്‍നാഷനല്‍ ഫോറം' രൂപീകരണ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  
Gulf, News, President, Secretary, Sa-Adiya, International Forum, Saadiya International Forum formed.



ജീവിതത്തിന്റെ നല്ലൊരു കാലം പ്രവാസ ലോകത്ത് കഴിഞ്ഞ് തിരിച്ച് വരുന്നവര്‍ക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ല. സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായങ്ങള്‍ ചെയ്യുന്നതോടൊപ്പം പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും അനുവദിക്കണം. ഗള്‍ഫിലേക്കും തിരിച്ചുമുള്ള യാത്രക്ക് സീസൻ നോക്കി അമിത ചാര്‍ജ് ഈടാക്കുന്ന വിമാന കംപനികളുടെ നീക്കത്തിന് തടയിടണം. തുച്ഛമായ സമ്പാദ്യത്തില്‍ നിന്ന് നല്ലൊരു ഭാഗം യാത്രയ്ക്ക് വേണ്ടി മാറ്റി വെക്കേണ്ടി വരുന്നത് വലിയ ദുരിതമാണുണ്ടാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാഷ്ട്രങ്ങളുമായി ബന്ധം ശക്തമാക്കുന്നത് നാടിന്റെ വളര്‍ചക്ക് മുതല്‍ കൂട്ടാകുമെന്നും ആറ്റക്കോയ തങ്ങള്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു. യുഎഇ, സഊദി, ഖത്വര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈറ്റ്, മലേഷ്യ, സിങ്കപൂര്‍, യു കെ, യു എസ് എ തുടങ്ങിയ രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ സംബന്ധിച്ചു.

ഭാരവാഹികൾ: ഹാജി അബ്ദുർ റഹ്‌മാൻ മുസ്ലിയാര്‍ ബഹ്റൈന്‍ (പ്രസിഡണ്ട് ), ഹമീദ് പരപ്പ യുഎഇ (ജനറല്‍ സെക്രടറി), നൂര്‍ മുഹമ്മദ് ഹാജി ഖത്വര്‍ (ഫിനാന്‍സ് സെക്രടറി), അബ്ബാസ് ഹാജി കുഞ്ചാര്‍ സഊദി, മൊയതീന്‍ കുഞ്ഞി മുല്ലച്ചേരി കുവൈറ്റ് (സപോര്‍ടീവ് സെക്രടറി), ഇസ്ഹാഖ് മട്ടന്നൂര്‍ ഒമാന്‍ (എജുകേഷന്‍ സെക്രടറി), യൂസഫ് സഅദി ബംബ്രാണ സഊദി (പബ്ലിക് റിലേഷന്‍ സെക്രടറി), അമീര്‍ ഹസന്‍ കന്യപ്പാടി യുഎഇ (അഡ്മിസ്‌ട്രേഷന്‍ സെക്രടറി), ശംസുദ്ദീന്‍ സഅദി മലേഷ്യ (അലുംനി സെക്രടറി). 25 അംഗ എക്‌സിക്യുടീവും തെരഞ്ഞെടുത്തു.

സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ചെയര്‍മാനും മുസ്ത്വഫ ദാരിമി കടാങ്കോട്, അലിക്കുഞ്ഞി മൗലവി, അഹ്‌മദ്‌ കെ മാണിയൂര്‍ എന്നിവർ അംഗങ്ങളായി സുപ്രീം കൗൻസിലും രൂപീകരിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തെരഞ്ഞെടുപ്പിന് നേതൃത്വവും നല്‍കി. സയ്യിദ് ത്വാഹ ബാഫഖി, മുസ്ത്വഫ ദാരിമി, അലിക്കുഞ്ഞി മൗലവി തളിപ്പറമ്പ്, അഹ്‌മദ് കെ മാണിയൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് ഈശ്വരമംഗലം, സുബൈര്‍ മിസ്ബാഹി സിങ്കപൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ശംസുദ്ദീന്‍ സഅദി മലേഷ്യ, പാറപ്പള്ളി ഇസ്മാഈൽ സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സമാപന പ്രാര്‍ഥന നടത്തി. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും ഹമീദ് പരപ്പ നന്ദിയും പറഞ്ഞു.

Keywords: Gulf, News, President, Secretary, Sa-Adiya, International Forum, Saadiya International Forum formed.


< !- START disable copy paste -->

Post a Comment