Join Whatsapp Group. Join now!

താലൂക് ആശുപത്രികളെ ശാക്തീകരിക്കണമെന്ന് കെജിഎംഒഎ; കാസർകോട് ജില്ലാ ബ്രാഞ്ചിന് പുതിയ ഭാരവാഹികൾ; ഡോ. സി എം കായിത്തി പ്രസിഡൻ്റ്, ഡോ. രാജു മാത്യു സിറിയക് ജനറൽ സെക്രടറി, ഡോ അരുൺ പി വി ട്രഷറർ

New office bearers for KGMOA Kasargod District Branch, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 13.02.2022) സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടേത് ഉൾപെടെയുള്ള തസ്തികകൾ സൃഷ്ടിച്ചും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചും ജില്ലയിലെ താലൂക് ആശുപത്രികളെ ശാക്തീകരിക്കണമെന്ന് കെജിഎംഒഎ (കേരള ഗവൺമെൻ്റ് മെഡികൽ ഓഫീസേഴ്സ് അസോസിയേഷൻ) കാസർകോട് ജില്ലാ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിച്ച് ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നും യോഗം വശ്യപ്പെട്ടു.
                                
News, Kerala, kasaragod, Kanhangad, President, Secretary, New office bearers, KGMOA, New office bearers for KGMOA Kasargod District Branch.

പുതിയ ഭാരവാഹികളായി ഡോ. സി എം കായിത്തി  (പ്രസിഡൻ്റ്), ഡോ. രാജു മാത്യു സിറിയക് (ജനറൽ സെക്രടറി), ഡോ അരുൺ പി വി (ട്രഷറർ), ഡോ. രമ്യ ആർ കെ, ഡോ ശകീൽ അൻവർ (വൈസ് പ്രസിഡൻ്റുമാർ), ഡോ. ധനീഷ് കെ സി, ഡോ ഷിൻസി വി കെ (ജോ. സെക്രടറിമാർ) എന്നിവർ ചുമതലയേറ്റു.

സംസ്ഥാന പ്രസിഡൻ്റ് ഡോ. ജി എസ് വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രടറി ഡോ. ടി എൻ സുരേഷ്, ട്രഷറർ ഡോ. ജമാൽ അഹ്‌മദ്, മാനജിംഗ് എഡിറ്റർ ഡോ. അനൂപ് വി എസ്, ജോ. സെക്രടറി ഡോ. സുനിൽ കുമാർ പി എസ് എന്നിവരെ ആദരിച്ചു. എൻ ക്യൂ എ എസ്, കായ കൽപ അവാർഡുകൾ നേടിയ സ്ഥാപന മേധാവികളെ അനുമോദിച്ചു. പരീക്ഷകളിൽ കൂടുതൽ മാർക് നേടിയ കെജിഎംഒഎ കുടുംബാഗംങ്ങൾക്ക് അകാഡെമിക് എക്സലൻസി അവാർഡുകൾ വിതരണം ചെയ്തു.

ഡോ. രമേഷ് ഡി ജി അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു. ഡോ. പ്രസാദ് തോമസ്, ഡോ. സുരേഷൻ വി, ഡോ. ശകീൽ അൻവർ, ഡോ. മുഹമ്മദ് എം, ഡോ. സണ്ണി മാത്യൂ എം, ഡോ. രമ്യ ആർ കെ, ഡോ.സുകു സി എന്നിവർ സംസാരിച്ചു.


Keywords: News, Kerala, kasaragod, Kanhangad, President, Secretary, New office bearers, KGMOA, New office bearers for KGMOA Kasargod District Branch.
< !- START disable copy paste -->

Post a Comment