Join Whatsapp Group. Join now!

വ്യാപാര ലൈസൻസ് പുതുക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ അറിയാം; അറിയിപ്പുമായി കാഞ്ഞങ്ങാട് നഗരസഭ

Know the guidelines for renewing a business license, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 15.02.2022) വ്യാപാര ലൈസൻസ് പുതുക്കുന്നതിന് ഓൺലൈനായി citizen portal, Isgkerala(dot)gov(dot)in വഴി അപേക്ഷകൾ സമർപിക്കാമെന്ന് കാഞ്ഞങ്ങാട് നഗരസഭ വൃത്തങ്ങൾ അറിയിച്ചു.
                                    
News, Kerala, Kasaragod, Kanhangad, Business, Top-Headlines, Business license, Know the guidelines for renewing a business license.

സമർപിക്കേണ്ട രേഖകൾ ഇവയാണ്: മൂലധന നിക്ഷേപം കാണിച്ചുള്ള സാക്ഷ്യപത്രം, കെട്ടിട നികുതി, തൊഴിൽ നികുതി റസിപ്റ്റ് പകർപ്, അജൈവ മാലിന്യശേഖരണം സംബന്ധിച്ച് ഹരിതകർമ സേനയുടെ യൂസർ ഫീ കാർഡ്, ക്ലിയറൻസ് ആവശ്യമുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ബന്ധപ്പെട്ട അധികാര സ്ഥാപനത്തിൽ നിന്നുള്ള സർടിഫികറ്റ്/ സാക്ഷ്യപത്രം.

ഹോടെൽ, ബേകറി, ഭക്ഷ്യ സംസ്കരണ യൂനിറ്റ് തൊഴിലാളികളുടെ മെഡികൽ ഫിറ്റ്നസ് (ഹെൽത് കാർഡ്), കുടിവെള്ള പരിശോധനാ റിപോർട്, ആശുപത്രി/ക്ലിനികൽ ലാബ്/ ക്ലിനിക് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതിപത്രം, ചിത്രം, പെട്രോൾ പമ്പ്: ഫയർ, പി സി ബി, ഇലക്ട്രികൽ ഇൻസ്പെക്ടറെറ്റ്, പാകിംഗ് യൂനിറ്റ്: ലീഗൽ മെട്രോളജി, ഹെൽത് കാർഡ്.

ലൈസൻസ് പുതുക്കുന്ന അപേക്ഷയിൽ മതിയായ ലൈസൻസ് ഫീസ് ഒടുക്കാത്ത പക്ഷം അപേക്ഷയിൽ തുടർനടപടി കൈക്കൊള്ളുവാൻ സാധ്യമാകാത്തതാണെന്ന് അധികൃതർ ഓർമിപ്പിച്ചു.

മൂലധന നിക്ഷേപം സംബന്ധിച്ച സത്യവാങ്മൂലം മാതൃക: എൻ്റെ ഉടമസ്ഥതയിലുള്ള മേൽ സ്ഥാപനത്തിൻ്റെ മൂലധന നിക്ഷേപം (സേവന മേഖല/ഉൽപാദന മേഖല)....... രൂപയിൽ താഴെയാണെന്ന വിവരം ഇതിനാൽ ബോധിപ്പിക്കുന്നു. നിലവിലുള്ള നിയമപ്രകാരം മൂലധന നിക്ഷേപം അടിസ്ഥാനമാക്കിയുള്ള ലൈസൻസ് ഫീസ് അടക്കുവാൻ ഞാൻ തയ്യാറാണ് മൂലധന നിക്ഷേപത്തിൽ വർധനവ് വരുന്ന മുറക്ക് അധിക ഫീസ് അടക്കുവാൻ ഞാൻ തയ്യാറാണെന്നും മേൽ പ്രസ്ഥാപിച്ച കാര്യങ്ങൾ എൻ്റെ അറിവിലും സമ്മതത്തിലും പെട്ടതാണെന്ന വിവരം സാക്ഷ്യപ്പെടുത്തുന്നു.


Keywords: News, Kerala, Kasaragod, Kanhangad, Business, Top-Headlines, Business license, Know the guidelines for renewing a business license.
< !- START disable copy paste -->

Post a Comment