കാസർകോട്: (my.kasargodvartha.com 07.02.2022) ബേള - കിളിംഗാർ - മുഗു റോഡിന് സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ പേര് നൽകണമെന്ന് ബിജപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. ഇതിലൂടെ സായിറാം ഭട്ടിന്റെ പാവന സ്മരണ നിലനിർത്താനും അദ്ദേഹത്തെ എന്നും സ്മരിക്കാനും സാധിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇത് പ്രചോദനവുമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുമ്പള - ബദിയഡുക്ക റോഡിൽ നിന്ന് ആരംഭിക്കുന്ന ബേള - കിളിംഗാർ - സായിറാം മന്ദിരത്തിന്റെ അരികിലായി സായിറാം ഭട്ടിന്റെ വീടിന്റെ പരിസരത്തിലൂടെ കടന്ന് പോകുന്ന ഈ റോഡിന് അദ്ദേഹത്തിന്റെ പേര് നൽകുന്നതിനാവശ്യമായ നടപടികൾ ബദിയഡുക്ക ഗ്രാമപഞ്ചായത്തും സർകാരും ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളും ഉടൻ സ്വീകരിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
Keywords: K Srikanth demands that Bela-Kilingar-Mugu road should be named after Sairam Gopalakrishna Bhatt, Kerala, Kasaragod, Top-Headlines, News, Panchayath, Mugu, government, Kumbla, Badiyaduka, Secretary.
< !- START disable copy paste -->