കാസർകോട്: (www.kasargodvartha.com 02.02.2022) നഗരത്തിലെ നായക്സ് റോഡിൽ കോൺക്രീറ്റ് ജോലി തുടങ്ങി. പ്രവൃത്തി നടക്കുന്നതിനാൽ റോഡ് രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു.
ദിനേശ് കംപനി മുതൽ കേരള ബാങ്ക് വരെ 150 മീറ്റർ ദൂരമാണ് കോൺക്രീറ്റ് ചെയ്യുന്നത്. കാസർകോട് നഗരസഭയുടെ കീഴിൽ 14 ലക്ഷം രൂപ ചിലവിലാണ് കോൺക്രീറ്റ് ചെയ്യുന്നത്.
ഒരുവർഷത്തോളമായി നായക്‌സ് റോഡിന്റെ ഒരുഭാഗം തകർന്നുകിടക്കുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിൽ വാഹനയാത്ര അടക്കം ദുസഹമായിരുന്നു. യാത്രക്കാരുടെ പരാതി വ്യാപകമായതോടെയാണ് റോഡിൻറെ പ്രവൃത്തികൾ ആരംഭിച്ചത്.
Keywords: News, Kerala, Kasaragod, Work, Road, Top-Headlines, Kasaragod-Municipality, Complaint, Concrete, Concrete work began on Naiks Road.