Join Whatsapp Group. Join now!

പ്രകൃതിസംരക്ഷണത്തിൻ്റെ ഉപാസകന് ആദരവ്; ഡോ. സ്വാലിഹ് മുണ്ടോളിന്റെ ഓർമയിൽ സ്മൃതി വനത്തിന്റെ നാമകരണം നടത്തി

Trees named as Dr. Swalih Mundol#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 01.01.2022) വിടപറഞ്ഞ ഡോ. സ്വാലിഹ് മുണ്ടോളിൻ്റെ ഓർമ നിലനിർത്താൻ അദ്ദേഹം നട്ടുവളർത്തിയ മരങ്ങൾക്ക് 'ഡോ. സ്വാലിഹ് മുണ്ടോൾ സ്മൃതി വനം' എന്ന് നാമകരണം ചെയ്തു. ഉദുമ ജീവനാണ് മരം പരിസ്ഥിതി കൂട്ടായ്മയാണ് പഴയ മുണ്ടോൾ ക്ലിനികിന് സമീപത്തെ വനത്തിന് പ്രകൃതിസംരക്ഷണത്തിൻ്റെ ഉപാസകന്റെ പേര് നൽകി ആദരവ് ഒരുക്കിയത്. ഉദുമയിലെ പരിസരപ്രദേശങ്ങളിലുമായി പാതയോരത്തും മറ്റുമായി അനവധി മരങ്ങളും ഔഷധ ചെടികളും അദ്ദേഹം നട്ടുപിടിപ്പിച്ചിട്ടുണ്ട്.
 
Trees named as Dr. Swalih Mundol

അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ സ്മൃതി വനം നാമകരണം ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. മോഹനൻ മാങ്ങാട് സ്വാഗതം പറഞ്ഞു. പ്രൊഫ. എം എ റഹ് മാൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. അബ്ദുൽ അശ്‌റഫ്, പി കെ മുകുന്ദൻ, ഫാറൂഖ് ഖാസ്മി, മുജീബ് മാങ്ങാട്, വേണു പള്ളം, ശ്രീജ പുരുഷോത്തമൻ, രചന അബ്ബാസ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, ശരീഫ് എരോൽ, വിജയരാജ് ഉദുമ, അനിൽ കുന്നുമ്മൽ, അബ്ദുർ റഹ്‌മാൻ പാക്യാര, പന്തൽ ബാലൻ, റഹ് മത്തുല്ല പുതിയ നിരം, ബാബു കൊടക്കാട്, സുകുമാരൻ മേൽബാര, സുനിൽ ആടിയത്ത് എന്നിവർ പ്രസംഗിച്ചു.

Keywords: Kerala, News, Kasaragod, Uduma, Forest, Remebrance, Memmorial, Trees named as Dr. Swalih Mundol.
< !- START disable copy paste -->

Post a Comment