Join Whatsapp Group. Join now!

പാൻക്രിയാറ്റൈറ്റിസ് രോഗം ബാധിച്ച് ദുരിതത്തിലായ നിർധന കുടുംബത്തിലെ വിദ്യാർഥി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് സുമനസുകളുടെ കനിവ് തേടുന്നു

Student seeks financial assistance #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (my.kasargodvartha.com 15.01.2022) പാൻക്രിയാറ്റൈറ്റിസ് രോഗം ബാധിച്ച് ഗുരുതരവസ്ഥയിലായ നിർധന കുടുംബത്തിലെ വിദ്യാർഥി ചികിത്സാ സഹായം തേടുന്നു. ഇപ്പോൾ എറണാകുളം ലിസി ആശുപത്രിയിൽ വിദ്യാർഥി ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്തിരിക്കുകയാണ്. കഴിഞ്ഞ 20 ദിവസമായി പരിയാരം മെഡികൽ കോളജിൽ ചികിത്സയിലായിരുന്ന കുട്ടിയെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
                
Student seeks financial assistance, Kerala, Kasaragod, News, Top-Headlines, donation, Bekal, Pallikera, Treatment, Kanhangad, Student, Family, Bank, Account, Service.

തീർത്തും നിർധന കുടുംബത്തിലെ അംഗമാണ് പത്താം തരം വിദ്യാർഥിയായ കുട്ടി. പഠനത്തിൽ മികവു പുലർത്തിയിരുന്ന കുട്ടി രോഗ ബാധിതനായതോടെ പഠനം മുടങ്ങിയിരിക്കുകയാണ്. ബാല്യത്തിൽത്തന്നെ പിതാവ് ഉപേക്ഷിച്ചുപോയ വിദ്യാർഥിയുടെ മാതാവും അമ്മാവനും അമ്മമ്മയും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. നിലവിൽ നാട്ടുകാരുടെ സംരക്ഷണയിലാണ് കുട്ടി.

ചികിത്സയ്ക്ക് ഏകദേശം ആറ് ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. നിലവിൽ ഒരു ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചിലവായിട്ടുണ്ട്. ചികിത്സയ്ക്കും സംരക്ഷണത്തിനുമായി നാട്ടുകാരുടെയും സ്കൂളിന്റെയും നേതൃത്വത്തിൽ ജനകീയ ചികിത്സാ കമിറ്റി രൂപീകരിച്ചിട്ടുണ്ട്.

പള്ളിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷൻ കെ മണികണ്ഠൻ ചെയർമാനായും തച്ചങ്ങാട് ഗവ. ഹൈസ്കൂൾ അധ്യാപകൻ പ്രണബ് കുമാർ കൺവീനറും പിടിഎ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം ട്രഷററുമായി പനയാൽ സെർവീസ് സഹകരണ ബാങ്കിൽ ചികിത്സാ സഹായ കമിറ്റിയുടെ പേരിൽ അകൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഉദാരമതികളുടെ സഹായ ഹസ്തം പ്രതീക്ഷിക്കുകയാണ് കുടുംബം.

Account Number: 0201221112049

Bank: പനയാൽ സെർവീസ് സഹകരണ ബാങ്ക്

അല്ലെങ്കിൽ

Account Number: 1994120000000037

Name: The Panayal Service Cooperative Bank

Branch: Kanhnagad

IFSC: IBKL0001994

Google Pay No: 7907113467 (Shivakuamr Aravathu)

Contact No: 9847643125 (പ്രണാബ് കുമാർ വി, കൺവീനർ)


Keywords:  Student seeks financial assistance, Kerala, Kasaragod, News, Top-Headlines, donation, Bekal, Pallikera, Treatment, Kanhangad, Student, Family, Bank, Account, Service.



 

< !- START disable copy paste -->

Post a Comment