Join Whatsapp Group. Join now!

കാസർകോട്ട് എയിംസിനായി നിരാഹാര സമരം ആറാം ദിനത്തിൽ

Sixth day of hunger strike for AIIMS in Kasaragod #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 18.01.2022) എയിംസിന് വേണ്ടി ജില്ലയുടെ പേര് കൂടി ഉൾപെടുത്തി പുതിയ പ്രൊപോസൽ ഉടനടി കേന്ദ്രത്തിന് സമർപിക്കണമെന്നാവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നടത്തിവരുന്ന നിരാഹാര സമരം അഞ്ച് ദിവസങ്ങൾ പിന്നിട്ടു.

  
Kasaragod, Kerala, News, Health, AIIMS, Protest, Sixth day of hunger strike for AIIMS in Kasaragod .



അബ്ദുൽ മുജീബ്, സുബൈർ പടുപ്പ്, ശാഫി സുഹ് രി, ഹമീദ് ചേരങ്കൈ, ശാഫി കല്ലുവളപ്പിൽ, സുധീഷ് ജോസ്, മുസ്ത്വഫ ടി എം, ശരീഫ് കാപ്പിൽ, കുഞ്ഞികൃഷ്ണൻ അമ്പലത്തറ, ആനന്തൻ പെരുമ്പള, ജഅഫർ മൊഗ്രാൽ, ഇസ്മാഈൽ കബാർദാർ, ഷിനി ജയ്സൺ, ഉസ്മാൻ കടവത്ത്, ശരീഫ് മുഗു, ഉസ്മാൻ പള്ളിക്കാൽ, മൻസൂർ കമ്പാർ, അബ്ദുൽ ഖാദർ മുഗു, മുനീർ സീതി മൊഗ്രാൽ, എൻ പി അബ്ദുസ്സലാം തുടങ്ങിയവർ സമരപന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

സലീം സന്ദേശം, നാസർ ചെർക്കളം, അബ്ബാസ് പമ്മാർ മീഞ്ച, അബ്ദുല്ല അട്ക്ക മീഞ്ച, അബ്ദുല്ല മൂടമ്പയിൽ, മുഹമ്മദ്‌ ഈച്ചിലിങ്കാൽ എന്നിവർ നിരാഹാരമനുഷ്ഠിച്ചു. കെ വാർത്ത ചീഫ് എഡിറ്റർ അബ്ദുൽ മുജീബ് സമര പോരാളികൾക്ക് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. ചൊവ്വാഴ്ച എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ തൃക്കരിപ്പൂർ മണ്ഡലം കമിറ്റിയുടെ പ്രവർത്തകർ നിരാഹാരമിരിക്കും.


Keywords: Kasaragod, Kerala, News, Health, AIIMS, Protest, Sixth day of hunger strike for AIIMS in Kasaragod .



< !- START disable copy paste -->

Post a Comment