കാസർകോട്: (my.kasargodvartha.com 15.01.2022) സാമൂഹിക ജനാധിപത്യത്തിലൂടെ സൗഹൃദവും നീതി സമത്വവും രാജ്യത്ത് പുലരാൻ വേണ്ടി ത്യാഗംചെയ്ത നേതാവാണ് രക്തസാക്ഷി കെ എസ് ശാനെന്ന് എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ പറഞ്ഞു. എസ് ഡി പി ഐ കാസർകോട് ജില്ലാ കമിറ്റി മുൻസിപൽ കോൻഫറൻസ് ഹോളിൽ സംഘടിപ്പിച്ച കെ എസ് ശാൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വംശവെറിയും ജാതിമേൽക്കോയ്മയും മനുസ്മൃതിയുമാണ് സംഘപരിവാരം. ഇത് സമൂഹത്തോട് വിളിച്ചുപറയാൻ കഴിയണം. ഈ ദൗത്യമാണ് കെ എസ് ശാൻ സമൂഹത്തിൽ ചെയ്തത്. ഇത് രാജ്യനന്മക്ക് വേണ്ടിയാണ്. ഇരകളാക്കപ്പെടുന്നവരുടെ ചെറുത്ത് നിൽപിനെ സംഘ്പരിവാരത്തോട് ചേർത്ത് പറയുന്ന കമ്യുനിസവും അവരുടെ സർകാറും താൽകാലിക ലാഭത്തിന് വേണ്ടി ജനങ്ങളെ കബളിപ്പിക്കുകയാണ്. ആർഎസ്എസ് അനൂകൂല പൊലീസ് നടപടിയാണ് സംസ്ഥാനത്ത് നടക്കുന്നത്. അതാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് വ്യാപകമായി കേസെടുക്കുന്നതിലൂടെ കാണുന്നതെന്നും തുളസീധരൻ പള്ളിക്കൽ കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡൻറ് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു. പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡൻറ് സി ടി സുലൈമാൻ, മഞ്ചുഷാ മാവിലാടം, ഖമറുൽ ഹസീന, ശാനിഫ് മൊഗ്രാൽ, അശ്‌റഫ് കോളിയടുക്ക, ഫൗസിയ ടീചെർ, എൻ യു അബ്ദുൽ സലാം സംസാരിച്ചു. മുനീർ എ എച് സ്വാഗതവും അഹ്‌മദ് ചൗക്കി നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, News, Top-Headlines, President, Police, RSS, Social media, Post, Case, Vice president, District, Muncipal conference hall, SDPI K S Shan organized the memorial.