Join Whatsapp Group. Join now!

തകർന്ന് തരിപ്പണമായി മംഗലടുക്ക തലമുഗർ മഖാം റോഡ്; കാൽനട യാത്രപോലും ദുസഹം; കണ്ണ് തുറക്കണമെന്ന് നാട്ടുകാർ

Road crashes; Passengers in distress #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ധർമ്മത്തടുക്ക: (my.kasargodvartha.com 03.01.2022) നിത്യവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മംഗലടുക്ക തലമുഗർ മഖാം റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായി കിടക്കുന്നത് മൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമായില്ല. രണ്ട് വർഷത്തിലധികമായി ഈ സ്ഥിതി തുടരുകയാണ്. പലപ്പോഴായി നാട്ടുകാരായ യുവാക്കൾ സംഘടിച്ച് കുഴികളും മറ്റും കല്ലും,മണ്ണും കൊണ്ട് നികത്തി താത്കാലികമായി ഗതാഗത യോഗ്യമാക്കിയെങ്കിലും മഴക്കാലത്തെ മലവെള്ളത്തിൽ മുഴുവനും ഒലിച്ചുപോയി.

 
Road crashes; Passengers in distress



ഇപ്പോൾ ഒന്നര കിലോമീറ്റർ നീളമുള്ള ഈ റോഡ് മുഴുവനും കാൽനടപോലും സാധ്യമല്ലാത്ത നിലയിൽ തകർന്ന് കിടക്കുകയാണ്. ദിവസവും നൂറോളം വിദ്യാർഥികൾ സ്കൂളുകളിലേക്കും കോളജുകളിലേക്കും വാഹനത്തിലും കാൽനടയായും ഈ പാതയിലൂടെ യാത്ര ചെയ്യുന്നുണ്ട്. കമ്പം വെള്ളച്ചാട്ടവും തലമുഗർ മഖാമിന് സമീപത്തിലൂടെ കന്തൽ ബാഡൂരുമായി ബന്ധിപ്പിക്കുന്ന ഷിറിയ പുഴ തൂക്കുപാലവും പരിസരവും കണ്ടാസ്വദിക്കാൻ വരുന്ന മറ്റുപ്രദേശങ്ങളിലെ നൂറുകണക്കിന് വിനോദ സഞ്ചാരികൾ അങ്ങേയറ്റം പ്രയാസപ്പെട്ടാണ് ഈ റോഡിലൂടെ വാഹനങ്ങൾ ഓടിച്ചു പോകുന്നത്.

ബൈകിൽ കൂടി വരുന്ന വിനോദ സഞ്ചാരികൾ അടക്കമുള്ളവർ പലപ്പോഴായി റോഡിൽ തെന്നി വീഴുന്നതും പതിവ് കാഴ്ചയാണ്. ചള്ളങ്കയം ജുമാ മസ്ജിദ്, അമ്പേരി, തലമുഗർ മഖാം, ബാഡൂർ ഫെറി, ചള്ളങ്കയം എം ഐ എ എൽ പി സ്കൂൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. ജില്ലയിലെ വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ ഈ റോഡ് എത്രയും പെട്ടെന്ന് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

Keywords: Kerala, Kasaragod, News, Passengers, Dharmathadukka, Bike, vehicles, Road, Road crashes; Passengers in distress.

Post a Comment