Join Whatsapp Group. Join now!

പി അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റിന്റെ 'ഫോകസ്' പഠന സഹായം ഉദ്ഘാടനം ചെയ്തു

P Avanindranath Memorial Trust's 'Focus' inaugurated #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചട്ടഞ്ചാൽ: (my.kasargodvartha.com 02.01.2022) സാംസ്കാരിക പ്രവർത്തകനും ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂൾ മുൻ പ്രിൻസിപലുമായ പി അവനീന്ദ്രനാഥ് മാസ്റ്റരുടെ പേരിൽ സ്ഥാപിതമായ, പി അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റ് പ്ലസ് ടു വിദ്യാർഥികൾക്കായി ഒരുക്കുന്ന പഠന സഹായം 'ഫോകസ്' ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി ബേബി ബാലകൃഷ്ണൻ ഉദ്ഘാടന കർമം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ശാനവാസ് പാദൂർ മുഖ്യാതിഥിയായി. താലൂക് ഗ്രന്ഥശാല സംഘം സെക്രടറി പി ദാമോദരൻ പഠന കിറ്റ് കൈമാറി.

Kerala, News, Kasaragod, Panchayath, President, Secretary, School, Chattanchal, Plus two, Principal, Inauguration, Baby balakrishnan, Vice president, Shanavas padhoor, Damodharan, Krishna, Haris bendichal, T K Vijayan, P Avanindranath Memorial Trust's 'Focus' inaugurated.

ട്രസ്റ്റ് പ്രസിഡൻ്റ് കൃഷ്ണൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡൻ്റ് ഹാരിസ് ബെണ്ടിച്ചാൽ, ടി കെ വിജയൻ സംസാരിച്ചു. കെ രാഘവൻ സ്വാഗതവും സുധീഷ് ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു. എല്ലാ ദിവസവും രണ്ട് മണിക്കൂർ വീതമാണ് ക്ലാസ് ഡിജിറ്റൽ സംവിധാനമുപയോഗിച്ച് നടത്തുന്നത്. രതീഷ് പിലിക്കോട്, കെ വി ഗോവിന്ദൻ, കെ അശോകൻ, എം ജയകൃഷ്ണൻ നായർ, പി വി രാജൻ, ഉണ്ണികൃഷ്ണൻ അണിഞ്ഞ, വി രാമചന്ദ്രൻ, ആശിഖ് മുസ്ത്വഫ, സുലൈമാൻ ബാദുശ, മധുസൂദനൻ ടി നേതൃത്വം നൽകി.

Keywords: Kerala, News, Kasaragod, Panchayath, President, Secretary, School, Chattanchal, Plus two, Principal, Inauguration, Baby balakrishnan, Vice president, Shanavas padhoor, Damodharan, Krishna, Haris bendichal, T K Vijayan, P Avanindranath Memorial Trust's 'Focus' inaugurated.
< !- START disable copy paste -->

Post a Comment