Join Whatsapp Group. Join now!

ദഖീറതുല്‍ ഉഖ്‌റാ സംഘത്തിന്റെ ട്രഷററായി കെ എം ഹനീഫിനെ തിരഞ്ഞെടുത്തു

K M Haneef selected as Treasurer of Dakheerath #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 06.01.2022) ദഖീറത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനാഥ - അഗതി മന്ദിരത്തിനും നേതൃത്വം നല്‍കുന്ന ദഖീറതുല്‍ ഉഖ്‌റാ സംഘത്തിന്റെ ട്രഷററായി കെ എം ഹനീഫിനെ തിരഞ്ഞെടുത്തു. മുക്രി ഇബ്രാഹിം ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ട്രഷറര്‍ സ്ഥാനത്തേക്ക് ബുധനാഴ്ച ചേര്‍ന്ന ദഖീറതുല്‍ ഉഖ്‌റാ സംഘത്തിന്റെ യോഗമാണ് ഇദ്ദേഹത്തെ ഐക്യകണ്ഠമായി തിരഞ്ഞെടുത്തത്.
                      
Kerala, Kasaragod, News, Top-Headlines, President, Secretary, School, Education institute, Vice president, Treasurer, T E Abdulla, K M Haneef selected as Treasurer of Dakheerath.

പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി ടി എ ശാഫി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ടുമാരായ എ അബ്ദുർ റഹ്‌മാന്‍, എന്‍ കെ അമാനുല്ല, സെക്രടറിമാരായ റഊഫ് പള്ളിക്കാല്‍, ബി യു അബ്ദുല്ല, സ്‌കൂള്‍ മാനജര്‍ എം എ ലത്വീഫ്, പ്രവര്‍ത്തക സമിതി അംഗങ്ങളായ ടി എ മുഹമ്മദലി ബശീര്‍, എം എസ് അബൂബകര്‍, പി അബ്ദുല്‍ സത്താര്‍ ഹാജി, കെ എം അബ്ദുർ റഹ്‌മാന്‍, ഹാശിം കടവത്ത്, ബായിക്കര അബ്ദുല്ലകുഞ്ഞി ഹാജി, മുജീബ് അഹ്‌മദ്, ടി ഇ മുഖ്‌താർ, ടി എസ് ഗഫൂര്‍ ഹാജി, ഗഫൂര്‍ തളങ്കര, റസാഖ് പട്ടേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
                                 
Kerala, Kasaragod, News, Top-Headlines, President, Secretary, School, Education institute, Vice president, Treasurer, T E Abdulla, K M Haneef selected as Treasurer of Dakheerath.



Keywords: Kerala, Kasaragod, News, Top-Headlines, President, Secretary, School, Education institute, Vice president, Treasurer, T E Abdulla, K M Haneef selected as Treasurer of Dakheerath.< !- START disable copy paste -->

Post a Comment