Join Whatsapp Group. Join now!

സംഘ്പരിവാറിനെ വിമർശിച്ചതിന് ജില്ലാ സെക്രടറിക്കെതിരെ കേസെടുത്ത കേരള പൊലീസ് ആർ എസ് എസിന്റെ ചട്ടുകമാകരുതെന്ന് ക്യാംപസ് ഫ്രണ്ട്

Campus front criticizes police action against district secretary #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 11.01.2022) സംഘ്പരിവാറിനെ വിമർശിച്ചതിന് ജില്ലാ സെക്രടറി ഇസ്ഹാഖ് ചൂരിക്കെതിരെ കേസെടുത്ത കേരള പൊലീസ് ആർ എസ് എസിന്റെ ചട്ടുകമാകരുതെന്ന് ക്യാംപസ് ഫ്രണ്ട്. സംഘ്പരിവാറിനെ വിമർശിച്ചതിന് സംസ്ഥാനത്തുടനീളം സാമൂഹ്യ മാധ്യമ ആക്ടിവിസ്റ്റുകൾക്കും മറ്റും അകാരണമായി കേരളാ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് ചുമത്തുന്നു. ഈ ഒരു ഇരട്ടത്താപ്പ് വാട്‌സ്ആപ് ഗ്രൂപിൽ ഷെയർ ചെയ്തതിനാണ് ഇസ്ഹാഖ് ചൂരിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി.

  
Campus front criticizes police action against district secretary, Kerala, Kasaragod, News, Top-Headlines, Secretary, Police, Chief minister, State, Whatsapp, Case.



സംസ്ഥാനത്ത് ആർ എസ് എസ് - സംഘ്പരിവാര ചേരികൾ വർഗീയ ധ്രുവീകരണം നടത്തി ബോധപൂർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനെതിരെ നടപടികളെടുക്കാതെ, സാമൂഹിക മാധ്യമങ്ങളിൽ സംഘ്പരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളെ തുറന്ന് കാണിച്ച് പോസ്റ്റ് ഇടുന്ന സാമൂഹിക രാഷ്ട്രീയ വിദ്യാർഥി നേതാക്കൾക്കെതിരെ അന്യായമായി കേസുകൾ ചാർത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പൊലീസ് നടപടി അപഹാസ്യവും അംഗീകരിക്കാൻ കഴിയാത്തതുമാണ്.

പൊലീസിലെ സംഘ്പരിവാർ സ്വാധീനം അവരുടെ നേതാക്കൾ തന്നെ പരസ്യമായി വെളിപ്പെടുത്തിയതാണ്. കോടിയേരി ബാലകൃഷ്ണനും ആനി രാജയുമടക്കമുള്ള ഇടതുപക്ഷ നേതാക്കൾ പോലും പൊലീസിലെയും ആഭ്യന്തര വകുപ്പിലെയും സംഘ്പരിവാർ കടന്നുകയറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞതാണ്. എന്നിട്ടും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയിട്ടില്ല. ഇത് അത്യന്തം അപകടകരമാണ്. സംഘ്പരിവാർ വിദ്വേഷ പ്രചരണങ്ങളെ വിമർശിച്ചതിന് റെജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ കേസുകൾ പിൻവലിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും ജില്ലാ പ്രസിഡന്റ് ശാനിഫ് മൊഗ്രാൽ കൂട്ടിച്ചേർത്തു.

Keywords: Campus front criticizes police action against district secretary, Kerala, Kasaragod, News, Top-Headlines, Secretary, Police, Chief minister, State, Whatsapp, Case.



< !- START disable copy paste -->

Post a Comment