Join Whatsapp Group. Join now!

എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു

AIIMS Kasargod People's Alliance announces hunger strike#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 01.01.2022) കാസർകോട് ജില്ലയെ ഉൾപെടുത്തി സംസ്ഥാന സർകാർ എയിംസിനായി പുതിയ പ്രൊപോസൽ സമർപിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളുടെ ഭാഗമായി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. ജനുവരി 13 ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് ഒപ്പുമരച്ചുവട്ടിലായിരിക്കും സമരം.
 
AIIMS Kasargod People's Alliance announces hunger strike

ഉദുമ വ്യാപാര ഭവനിൽ ചേർന്ന ജില്ലാ എക്സിക്യൂടീവ് യോഗത്തിലാണ് തീരുമാനം. സംഘാടക സമിതി രൂപീകരണ യോഗം ജനുവരി ആറിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജില്ലാ വ്യാപാര ഭവനിൽ ചേരുമെന്നും മുഴുവൻ ജനങ്ങളും നേതാക്കളും സംബന്ധിക്കണമെന്നും ചെയർമാൻ കെ ജെ സജിയും ജനറൽ കൺവീനർ ഫറീന കോട്ടപ്പുറവും അറിയിച്ചു.

Keywords: Kerala, News, Kasaragod, AIIMS, Kasaragod Need AIIMS, Hunger Strike, Protest, AIIMS Kasargod People's Alliance announces hunger strike.
< !- START disable copy paste -->

Post a Comment