ജില്ലയിൽ വിവിധതരം ആരോഗ്യ ക്യാമ്പുകൾ നടത്തിയും, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും ശ്രദ്ധ നേടിയ സംഘടനയാണ് മെർചന്റ് നേവി. കപ്പൽജീവനക്കാരെ മുൻഗണന പട്ടികയിൽ ഉൾപെടുത്തി കോവിഡ് പ്രതിരോധ വാക്‌സിൻ ലഭ്യമായി തുടങ്ങിയതും, ഉദുമയിൽ കേരള മരിടൈം ബോർഡിന്റെ മരിടൈം ഇൻസ്റ്റിറ്റ്യൂട് പ്രവർത്തനമാരംഭിക്കുന്നതും അസോസിയേഷന്റെ ഇടപെടൽ മൂലമാണ്.
നിലവിൽ അസോസിയേഷൻ യൂത് വിങ് പ്രസിഡണ്ടാണ് സുജിത് ബാലകൃഷ്ണൻ. മുമ്പ് നുസി യൂത് കമിറ്റിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ബേക്കൽ ചിറമ്മൽ സ്വദേശിയാണ്. കപ്പൽ ജീവനക്കാരനായിരുന്ന പരേതനായ ബാലകൃഷ്ണൻ - ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ നിഖില. മക്കൾ ശിവത്മിക, ദക്ഷേഷ്.
സന്തോഷ് തോരോത്ത് ജില്ലാ അസോസിയേഷന്റെ കൺവീനറായി പ്രവർത്തിക്കുന്നു. ദേശീയ സമിതിയിൽ ഇത് രണ്ടാം തവണയാണ്. യൂത്ത് വിങിന്റെ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. ഉദുമ ഞെക്ലി 'ശ്രീമൂകാംബിക' യിൽ വി ശങ്കരൻ - ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ. ദീപ, മക്കൾ. ദേവഗംഗ, ഘന ശ്യാം.
ജില്ലാ അസോസിയേഷൻ പ്രസിഡന്റാണ് രാജേന്ദ്രൻ മുതിയക്കാൽ. മെർചന്റ് നേവി യൂത് വിംഗിന്റെ മുൻ കാല ജോ. സെക്രടറി, ട്രഷറർ, സെക്രടറി സ്ഥാനങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. മുതിയക്കാൽ കല്ല്യോടൻ വളപ്പിൽ പരേതനായ നാരായണൻ മണിയാണി - യാശോദ ദമ്പതികളുടെ മകനാണ്. ഭാര്യ: സരിത. . മക്കൾ: കാർത്തിക, കൃതിക്.
Keywords: Kasaragod, Kerala, News, Members, Selcted, Three persons from Kasaragod elected to represent Kerala in 'Nusi' National Committee.