Join Whatsapp Group. Join now!

പൊതുപ്രവർത്തനരംഗത്ത് നിറശോഭ പരത്തിയ വ്യക്തിത്വമായിരുന്നു പി എം സിദ്ദീഖ് പേരാലെന്ന് മൊഗ്രാൽ ദേശീയവേദി അനുസ്മരണ യോഗം

P M Siddique memorial programme organized, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ: (my.kasargodvartha.com 19.12.2021) പൊതുപ്രവർത്തനരംഗത്ത് നിറശോഭ പരത്തിയ വ്യക്തിത്വമായിരുന്നു പി എം സിദ്ദീഖ് പേരാലിന്റേതെന്ന് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തനം ജീവിതചര്യയാക്കുക വഴി സിദ്ദീഖ് ചെറുപ്രായത്തിൽ തന്നെ നാട്ടുകാരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചുവെന്നും നിര്യാണത്തോടെ മികച്ച സംഘാടകനെയാണ് നഷ്ടപ്പെട്ടതെന്നും യോഗം അനുസ്‌മരിച്ചു.
                   
News, Kerala, Kasaragod, Top-Headlines, P M Siddique, Programme, P M Siddique memorial programme organized.

പ്രസിഡണ്ട്‌ സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ അനുസ്മരണ പ്രഭാഷണം നടത്തി. റിയാസ് കരീം, എം എ മൂസ, ടി കെ അൻവർ, എൽ ടി മനാഫ്, സി എച് അബ്ദുൽ ഖാദർ, അശ്റഫ്‌ പെർവാഡ്, കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഇബ്രാഹിം ഖലീൽ, റസാഖ് കൊപ്പളം, അബ്ദുല്ലകുഞ്ഞി നട്പ്പളം, എം എസ് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അശ്റഫ്‌ സാഹിബ്‌, മിശാൽ റഹ്‌മാൻ, ഖാദർ കെ എ, അബ്ദുൽ ആശിഖ്, നിഹാൽ, റഈസ്, ഹനീഫ് എന്നിവർ സംസാരിച്ചു. ടി കെ ജഅഫർ സ്വാഗതവും, മുഹമ്മദ് സ്മാർട് നന്ദിയും പറഞ്ഞു.


Keywords: News, Kerala, Kasaragod, Top-Headlines, P M Siddique, Programme, P M Siddique memorial programme organized.
< !- START disable copy paste -->

Post a Comment