കാഞ്ഞങ്ങാട്: (my.kasargodvartha.com 05.12.2021) സംസ്ഥാനത്ത് കാരംസിനെ ജനകീയ കായിക വിനോദമാക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ കേരള കാരംസ് അസോസിയേഷൻ സംസ്ഥാന ജനറൽ ബോഡി യോഗം തീരുമാനിച്ചു. 2022 ഫെബ്രുവരിയിൽ സംസ്ഥാന തലത്തിൽ അംപയർ ക്ലിനിക് നടത്താനും തീരുമാനിച്ചു. മുൻ സംസ്ഥാന പ്രസിഡൻ്റ് എം പി ഇമ്പിച്ചി അഹ്‌മദ് ഉദ്ഘാടനം ചെയ്തു. എം പി മനേക്ഷ് അധ്യക്ഷത വഹിച്ചു. എം പി ചന്ദ്രശേഖരൻ റിപോർട് അവതരിപ്പിച്ചു. ജി എസ് പ്രദീപ്, റിച്ചാർഡ് റയാൻ, പ്രൊഫ. കെ പി ജയരാജൻ, എ കെ അനീസ്, വി ആർ അഖിൽ, പി കെ രാകേഷ്, ശ്യാംബാബു വെള്ളിക്കോത്ത് പ്രസംഗിച്ചു.
ഭാരവാഹികൾ: ജി എസ് പ്രദീപ്, എം പി ഇമ്പിച്ചി അഹ്‌മദ് (ചീഫ് പാട്രൺ), പി എസ് മനേക്ഷ് (പ്രസിഡന്റ്), പ്രൊഫ. കെ പി ജയരാജൻ, പി എസ് മനോജ്, പി വി മുനീർ, സി എസ് സുബ്ബരാമൻ (വൈസ് പ്രസി), എം പി ചന്ദ്രശേഖരൻ (ജന. സെക്രടറി), ശാരദാംബാൾ, സുനിൽ കോഴിക്കോട്, ഫൈസൽ ആലപ്പുഴ, കൃഷ്ണകുമാർ തൃശൂർ (ജോ. സെക്ര), റിച്ചാർഡ് റയാൻ (ട്രഷറർ), പി കെ ശാൻവർ (ടെക്നികൽ ഡയറക്ടർ), തുളസി തിരുവനന്തപുരം (ഓഡിറ്റർ), ശ്യാംബാബു വെള്ളിക്കോത്ത് (മീഡിയ കോ-ഓർഡിനേറ്റർ).
Keywords:
Kanhangad, Kasaragod, Kerala, News, New office bearers for Kerala Carroms Association.
< !- START disable copy paste -->