Join Whatsapp Group. Join now!

കുടുംബ ബന്ധങ്ങൾ കാത്തുസൂക്ഷിച്ച് 'മജ്ലിസെ ഹസൻ'; പിന്നിട്ട നന്മകളെ കോർത്തിണക്കി ഡോക്യുമെൻ്ററി പുറത്തിറങ്ങി

Majlis Hassan family community released documentary#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂർ: (my.kasargodvartha.com 25.12.2021) കുടുംബങ്ങൾ തമ്മിലുള്ള ഐക്യം കൂട്ടിയുറപ്പിക്കുകയാണ് മജ്ലിസെ ഹസൻ. ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായിരുന്ന എം ടി പി ഹസൻ മുസ്ലിയാരുടെയും മൂലക്കാടത്ത് മറിയം ഉമ്മയുടെയും പാരമ്പര്യത്തിൽ 10 താവഴികളിലായി കഴിയുന്നവരുടെ കുടുംബ കൂട്ടായ്മയാണിത്.

  
Kasaragod, Kerala, News, Majlis Hassan family community released documentary.



വടക്കെ കൊവ്വൽ ആസ്ഥാനമായി മൂന്ന് ജില്ലകളിലും ഒരു കോർപറേഷൻ രണ്ട് മുൻസിപാലിറ്റി ഏഴ് പഞ്ചായത്ത്, ആറോളം വിദേശ രാജ്യങ്ങളിലുമായി അംഗങ്ങൾ പരന്നുകിടക്കുന്നു. പൗരപ്രമുഖനും തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ഖാൻ സാഹിബ് എന്ന മുഹമ്മദ് കുഞ്ഞിയടക്കം പല പ്രമുഖരും ഈ കൂട്ടായ്മയുടെ ഭാഗമാണ്.

സ്നേഹബന്ധങ്ങൾക്കൊപ്പം നന്മയുടെ മാതൃകയും ഈ കൂട്ടായ്മ കാണിച്ച് തരുന്നു. കുടുംബത്തിനകത്തും പുറത്തുമായി വീടുകളുടെ പൂർത്തീകരണം, കുടിവെള്ള പദ്ധതി, വിവാഹ ചികിത്സാ സഹായം, പ്രളയ ബാധിതർക്കുള്ള സഹായം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫൻഡിലേക്കുള്ള ധനസഹായം, സി എച് സെൻ്റർ, പാലിയേറ്റീവ് കെയർ സൊസൈറ്റി തുടങ്ങിയവയ്ക്കുള്ള സഹായം, സ്കൂൾ ലൈബ്രറി, ഇബ്നുസീന സ്കൂളിന് ഫ്രിഡ്ജ് അങ്ങനെ നീളുന്നു ആ പട്ടിക.

കുടുംബ വീടുകളിൽ വിഷ രഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ചത് വേറിട്ട മാതൃകയായിരുന്നു. കലാ സാസ്കാരിക വിദ്യഭ്യാസ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന് നടത്തിയ മാത്യകാപരമായ സേവനങ്ങൾ വേറെയുമുണ്ട്.

കുടുംബത്തിലെ വരും തലമുറക്കും പൊതുസമൂഹത്തിനും സ്വീകാര്യമായ കൂട്ടായ്മയുടെ നാലുവർഷത്തെ സേവനങ്ങളെ വരച്ചു കാട്ടുന്ന 45 മിനുറ്റ് ദൈർഘ്യമുള്ള ഡോക്യുമെൻ്ററി പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. 'സ്നേഹ നൗക' എന്ന ഹൃസ്വചിത്രത്തിന്റെ സമർപണം കൂട്ടായ്മയുടെ പ്രധാന കാര്യദർശി എൻ ജി സ്വലാഹുദ്ദീൻ നിർവഹിച്ചു.

ഫിനാസ് കോട്ടപ്പുറമാണ് ഡോക്യൂമെന്ററി സംവിധാനം ചെയ്തത്. അബ്ദുൽ സലാം സുലൈമാൻ, റാശിദ് പിലാവളപ്പ് എന്നിവരുടേതാണ് രചന. സുഹൈൽ എം വലിയപറമ്പ കോർഡിനേഷനും താജുദ്ദീൻ ചന്തേര, സഈദ് എം സുഹൈൽ എം വലിയ പറമ്പ എന്നിവർ വിവരണവും തൗഫീഖ് അഹ്‌മദ്‌ വടക്കേ കൊവ്വൽ വീഡിയോയും നിർവഹിച്ചു.



Keywords: Kasaragod, Kerala, News, Majlis Hassan family community released documentary.

< !- START disable copy paste -->

Post a Comment