ദോഹ: (my.kasargodvartha.com 25.12.2021) 'വടക്കൻ മൊഴിപ്പെരുമ' എന്ന പേരിൽ ദോഹയിൽ നടന്ന ഭാഷാ ചർചയും പുസ്തക പ്രകാശനവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രവാസി സമൂഹത്തിന് വ്യത്യസ്തമായ അനുഭവമായി. ഖത്വർ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
ഖത്വർ കെഎംസിസി പ്രസിഡന്റ് എസ് എ എം ബശീർ ഉദ്ഘാടനം ചെയ്തു. 'ഭാഷാഭേദങ്ങളുടെ വടക്കൻ പെരുമ' എന്ന ശീർഷകത്തിൽ നടന്ന ചർചയിൽ റിട. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറും ഭാഷാ ഗവേഷകനുമായ നിസാർ പെറുവാഡ് വിഷയം അവതരിപ്പിച്ചു.
ഖത്വർ ഇൻഡ്യൻ റൈറ്റേഴ്സ് ഫോറം സെക്രടറി ഹുസൈൻ കടന്നമണ്ണ, കെഎംസിസി സെക്രടറി അബ്ദുൽ അസീസ് നരിക്കുനി, അബ്ബാസ് ഒ എം, സുനിൽ പെരുമ്പാവൂർ, പ്രദോഷ്, ശ്രീകല പ്രകാശ്, കെ എം ശാഫി ഹാജി, കോയ കൊണ്ടോട്ടി, മഹ് മൂദ് മുട്ടം, റസാഖ് കല്ലെട്ടി, ഒ എ കരീം, സ്വാദിഖ് പാക്യാര, സഗീർ ഇരിയ പങ്കെടുത്തു.
Keywords: Gulf, News, Qatar, Kerala, Malayalam, Language, KMCC, Language discussion organized in Qatar.
< !- START disable copy paste -->