Join Whatsapp Group. Join now!

പൊലീസ് രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്തണമെന്ന് കാസർകോട് മെർചന്റ്സ് അസോസിയേഷൻ; 'മോഷണ കേസിലെ പ്രതികളെ ഉടൻ പിടികൂടണം'

Kasargod Merchants Association demands that police to strengthen night patrols#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 03.12.2021) പൊലീസ് രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്തണമെന്ന് കാസർകോട് മെർചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നഗരത്തിന്റെ ഹൃദയ ഭാഗമായ കെ പി ആർ റാവു റോഡിൽ മെഹ്ബൂബ് തിയേറ്റർ കോപ്ലക്സിന് എതിർവശത്തുള്ള ടുമോറോ ലാൻഡ് വസ്ത്രക്കടയുടെ ഷടർ തകർത്ത് വസ്ത്രങ്ങൾ മോഷ്ടിച്ചു.
 
Kasargod Merchants Association demands that police to strengthen night patrols

തൊട്ടടുത്ത ഗോൾഡ് റാണി ജ്വലറിയുടേയും മറ്റൊരു കടയുടേയും ഷടർ തകർക്കാൻ ശ്രമമുണ്ടായി. നഗരത്തിലെ നിരവധി കച്ചവട സ്ഥാപനങ്ങളിലുണ്ടായ കവർചകളിലെ പ്രതികളെ ഇനിയും കണ്ടുപിടിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.

അന്വേഷണം ശക്തമാക്കി മോഷണ കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നും അസോസിയേഷൻ പ്രസിഡന്റ് എ കെ മൊയ്തീൻ കുഞ്ഞി, ജനറൽ സെക്രടറി കെ നാഗേഷ് ഷെട്ടി, ട്രഷറർ ബശീർ കല്ലംങ്കാടി എന്നിവർ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, News, Police, Patroling, Robbery, Shops, Kasargod Merchants Association demands that police to strengthen night patrols.
< !- START disable copy paste -->

Post a Comment