95000 രൂപ വിലയുള്ള സ്കൂടെർ കെൽട്രോൺ മുഖേന വാങ്ങുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. ഡിസംബർ 25 നകം അപേക്ഷ നഗരസഭാ ഓഫിസിൽ സമർപിക്കണം. മുൻഗണനാ മാനദണ്ഡം പ്രകാരമുള്ള മാർക് ലഭിക്കുന്നതിനാവശ്യമായ രേഖകൾ അപേക്ഷയോടൊപ്പം നിർബന്ധമായും സമർപിക്കണം.
ആവശ്യമായ രേഖകൾ: റേഷൻ കാർഡ്, ആധാർ കാർഡ്, വൈകല്യം തെളിയിക്കുന്ന സെർടിഫികറ്റ്, അപേക്ഷകനെ കൂടാതെ ഭിന്നശേഷിക്കാർ റേഷൻ കാർഡിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ അവരുടെ സെർടിഫികറ്റ്, വിധവ / വിഭാര്യൻ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം.
അപേക്ഷകർ നഗരസഭാ പരിധിയിൽ സ്ഥിരതാമസമുള്ള 40 ശതമാനത്തിലേറെ വൈകല്യമുള്ള വാഹനം ഓടിക്കാനുള്ള ലേണേർസ് ലൈസൻസും ഡോക്ടറുടെ സാക്ഷ്യപത്രം ഉള്ളവരായിരിക്കണം. എട്ട് വർഷത്തിനുള്ളിൽ സ്കൂടെർ ലഭിച്ച ആളായിരിക്കരുത്. അപേക്ഷാ ഫോറം വാർഡ് കൗൺസിലർമാരിൽ നിന്നും നഗരസഭാ ഓഫിസിൽ നിന്നും ലഭ്യമാണ്.
Keywords: Kerala,Kanhangad,News,Top-Headlines,project,handicapped,corporation,ration card,certificate, aadhar card, Kanhangad Municipality provides scooters to persons with disabilities over 40 percentage; Application invited.< !- START disable copy paste -->