കാസർകോട്: (my.kasaragodvartha.com 11.12.2021) കമ്പാർ ഫാൽകൻ ക്ലബ് ഏർപെടുത്തിയ പേഴ്സൻ ഓഫ് ദി ഇയർ പുരസ്‌കാരം കമ്പാറിലെ കർഷകർക്ക് കൈമാറി. കാസർകോട് വാർത്തയിൽ നടന്ന പരിപാടിയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ജയകൃഷ്ണൻ നരിക്കുട്ടിയിൽ നിന്ന് കർഷകർക്ക് വേണ്ടി ബേബി രാജ് ഏറ്റുവാങ്ങി.
കാസർകോട് ജില്ലയിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ പച്ചക്കറി കൃഷി നടത്തുന്ന സ്ഥലങ്ങളിലൊന്നാണ് കമ്പാർ. കാർഷിക രംഗത്തെ മികച്ച സംഭാവനകളാണ് പുരസ്‍കാരത്തിന് അർഹമാക്കിയത്.
പരിപാടിയിൽ ക്ലബ് പ്രവർത്തകരായ അജ്മൽ കെ എച്, ശിഫാറത് കെ എസ്, ശഹീദ് കെ എച്, ഉദൈഫ് അബ്ദുല്ല, ഫാസിൽ കെ എച്, ശബീർ കെ എ, ജാബിർ കെ എം, സഹ്‌ലുദ്ദീൻ കെ എസ്, നസീർ കെ എം, നവാസ് കെ എ, മൻസൂർ കെ എം, സൈദ് കെ കെ, കാസർകോട് വാർത്ത ന്യൂസ് എഡിറ്റർ കുഞ്ഞിക്കണ്ണൻ കെ എം, ടീം അംഗങ്ങളായ താരിഖ് അൻവർ, ബദ്‌റുദ്ദീൻ സി എച്, ഹർഷ, മുഹമ്മദ് അഹ്റാസ്, വിജേത പേരാൽ, റാശിദ് മൊഗ്രാൽ, ശസാന എന്നിവർ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Karagodvartha, Falcon Club, Farmers, Award, Felicitation, Kambar Falcon Club's Person of the Year Award handed over to Kambar vegetable farmers.
< !- START disable copy paste -->