Join Whatsapp Group. Join now!

മാലിക് ദീനാർ മസ്‌ജിദിന് വേണ്ടി പുതിയ പ്രവേശന കവാടവും വനിതാ കോളജും ഒരുങ്ങുന്നു; പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

Inaugurated works of new entrance and Women's College of Malik Deenar Masjid, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 17.12.2021) കാസർകോട് മാലിക് ദീനാർ വലിയ ജുമുഅത് പള്ളിക്ക് വേണ്ടി ദീനാർ നഗർ ജംഗ്ഷനിൽ പുതുക്കി നിർമിക്കുന്ന പ്രധാന കവാടത്തിൻ്റെയും സമന്വയ വിദ്യാഭ്യാസ പ്രോത്സാഹത്തിന്റെ ഭാഗമായി പെൺകുട്ടികൾക്ക് വേണ്ടി നിർമിക്കുന്ന വനിതാ കോളജിൻ്റെയും പ്രവർത്തനോദ്ഘാടനം കാസർകോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാർ നിർവഹിച്ചു.
 
News, Kerala, Kasaragod, Top-Headlines, Masjid, Malik Deenar, Women's College, Inaugurated works of new entrance and Women's College of Malik Deenar Masjid.

പ്രവേശന കവാടം മാലിക് ദീനാർ പള്ളിയിലെത്തുന്ന വിശ്വാസികൾക്കുള്ള സ്വീകരണ കവാടമാവുമെന്നും വനിതാ കോളജ് ആരംഭിക്കുന്നതോടെ സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡണ്ട് യഹ് യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു. കാസർകോട് സംയുക്ത ജമാഅത് പ്രസിഡണ്ട് എൻ എ നെല്ലിക്കുന്ന് എംഎൽഎ, ജനറൽ സെക്രടറി ടി ഇ അബ്ദുല്ല, ട്രഷറർ എൻ എ അബൂബകർ, നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ, അബ്ദുൽ മജീദ് ബാഖവി, കെ എ മുഹമ്മദ് ബശീർ, കെ എം അബ്ദുർ റഹ്‌മാൻ, ടി എ ശാഫി, അസ്ലം പടിഞ്ഞാർ, കെ എച് അശ്റഫ്, എൻ കെ അമാനുല്ല, അഹ്‌മദ്‌ ഹാജി അങ്കോല, പി എ സത്താർ ഹാജി, വെൽകം മുഹമ്മദ്, അകാഡെമി പ്രിൻസിപൽ അബ്ദുൽ ബാരി ഹുദവി തുടങ്ങിയവർ സംസാരിച്ചു.


Keywords: News, Kerala, Kasaragod, Top-Headlines, Masjid, Malik Deenar, Women's College, Inaugurated works of new entrance and Women's College of Malik Deenar Masjid.
< !- START disable copy paste -->

Post a Comment