Join Whatsapp Group. Join now!

മധൂർ പഞ്ചായത്ത് ഓഫീസിന് വിളിപ്പാടകലെയുള്ള കുട്ടികളുടെ പാർക് കാട് കേറി നശിക്കുന്നു; ഉപയോഗപ്രദമാക്കണമെന്ന് ആവശ്യം

Demands for to make children's park useful, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉളിയത്തട്‌ക്ക: (my.kasargodvartha.com 12.12.2021) മധൂർ പഞ്ചായത്ത് ഓഫീസിന് വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന ചിൽഡ്രൻസ് പാർക് ഉപയോഗപ്രദമാക്കണമെന്ന ആവശ്യം ഉയരുന്നു. കാട് കെട്ടി മൂടി ഇഴജന്തുക്കളുടെ താവളമായിരിക്കുന്നതിനാൽ കുട്ടികൾക്കോ മുതിർന്നവർക്കോ അതിനകത്ത് കടക്കാൻ പറ്റാത്ത അവസ്ഥയായിട്ട് മാസങ്ങളായി.
            
News, Kerala, Kasaragod, Top-Headlines, Children's park, Panchayath, Madhur, Demands for to make children's park useful.

പൊതു ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചിലവിട്ടാണ് പാർക് നിർമിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ വെറും നോക്കുകുത്തിയായി മാറിയിരിക്കുന്ന സ്ഥിയിലാണുള്ളത്. എത്രയും പെട്ടെന്ന് പാർക് വൃത്തിയാക്കി തുറന്ന് കൊടുക്കണമെന്നാണ് പൊതുജന ആവശ്യം.

ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അനാസ്ഥ വെടിഞ്ഞ് നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ട് മധൂർ പഞ്ചായത്ത് ഐഎൻഎൽ ഭാരവാഹികൾ മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി.


Keywords: News, Kerala, Kasaragod, Top-Headlines, Children's park, Panchayath, Madhur, Demands for to make children's park useful.
< !- START disable copy paste -->

Post a Comment