Join Whatsapp Group. Join now!

അജ് വ ഫൗൻഡേഷൻ മൂന്നാം വർഷത്തിലേക്ക്; നാസർ ചെർക്കളം വീണ്ടും ചെയർമാൻ

Ajwa Foundation enters third year; Naser Cherkalam elected as chairman #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 31.12.2021) 'ചെർക്കളം അബ്ദുല്ല മെമോറിയൽ അജ് വ ഫൗൻഡേഷൻ ഫോർ സോഷ്യൽ ആക്ടിവിറ്റീസ്' സാമൂഹ്യ സംഘടന മൂന്നാം വർഷത്തിലേക്ക് കടക്കുന്നു. വാർഷിക ജനറൽ ബോഡി യോഗം നായന്മാർമൂല ടെകീസ് പാർകിൽ സയ്യിദ് കെ എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്‌തു. എൻ എ അബൂബകർ ഹാജി വിശിഷ്ടാഥിതിയായിരുന്നു. സയ്യിദ് അഹ്‌മദ്‌ ജലാലുദ്ദീൻ തങ്ങൾ പ്രാർഥന നിർവഹിച്ചു. നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ സംബന്ധിച്ചു.

Ajwa Foundation enters third year; Naser Cherkalam elected as chairman, Kerala, Kasaragod, News, Top-Headlines, Panchayath, President, Secretary.

ട്രഷറർ സി എ അഹ്‌മദ്‌ കബീർ വാർഷിക റിപോർടും വരവും ചിലവും അവതരിപ്പിച്ചു. ഫൗൻഡേഷൻ സീനിയർ മെമ്പർമാരായ മൊയ്‌ദീനബ്ബ പാവൂർ, ആഇശ ചെർക്കളം എന്നിവരെ ആദരിച്ചു. ബി അശ്‌റഫ് സ്വാഗതവും ശരീഫ് മുഗു നന്ദിയും പറഞ്ഞു.

2022 വർഷത്തേക്കുള്ള പുതിയ കമിറ്റിയെ യോഗം തെരഞ്ഞെടുത്തു. നാസർ ചെർക്കളം ചെയർമാനായും

ബി അശ്‌റഫ് സെക്രടറി ജനറലായും സി എ അഹ്‌മദ് കബീർ ട്രഷററായും തുടരും.

മറ്റുഭാരവാഹികൾ: മുംതാസ് സമീറ, കെ ബി മുഹമ്മദ് കുഞ്ഞി (വൈസ് ചെയർമാന്മാർ), താജുദ്ദീൻ ചെമനാട്, ശരീഫ് മുഗു (സെക്രടറിമാർ). 27 അംഗ എക്സിക്യൂടീവ് കമിറ്റിയേയും തെരഞ്ഞെടുത്തു. ടെകീസ് പാർകിന്റെ പ്രൊഡക്ട് പ്രസന്റേഷനും അനുസ്മരണ ഗാനവും ചടങ്ങിൽ അവതരിപ്പിച്ചു.

Keywords: Ajwa Foundation enters third year; Naser Cherkalam elected as chairman, Kerala, Kasaragod, News, Top-Headlines, Panchayath, President, Secretary.


< !- START disable copy paste -->

Post a Comment