കാസർകോട്: (my.kasargodvartha.com 03.11.2021) ത്രിപുരയിൽ ഭരണകൂട പിന്തുണയോടെ സംഘ്പരിവാർ വംശഹത്യ നടത്തുന്നുവെന്നാരോപിച്ച് വിമൻ ഇൻഡ്യ മൂവ്‌മെന്റ് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ വലയം തീർത്തു. കാസർകോട് മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം ജില്ലാ സെക്രടറി സഫ്‌റ ശംസു ഉദ്ഘാടനം ചെയ്തു.
സ്വന്തം പൗരന്മാർക്കെതിരെ ആക്രമണം അഴിച്ചു വിടാൻ സംഘപരിവാർ ഭീകരർക്ക് ഭരണകൂടം തന്നെ ഒത്താശ ചെയ്യുമ്പോൾ രാജ്യം അരാജകത്വത്തിലേക്ക് അതിവേഗം നീങ്ങുകയാണെന്നും പൊതുസമൂഹം ഇതിനെതിരെ രംഗത്തിറങ്ങണമെന്നും സഫ്‌റ ശംസു പറഞ്ഞു. ശാനിദാ ഹാരിസ് സ്വാഗതവും ഫസീല നന്ദിയും പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ ഹൊസങ്കടിയിൽ സംഘടിപ്പിച്ച പ്രതിഷേധവലയം ജില്ലാ പ്രസിഡണ്ട് ഖമറുൽ ഹസീന ഉദ്ഘാടനം ചെയ്തു. സാജിദ ആശിഫ്, ഹസീന പാവൂർ സംസാരിച്ചു.

Keywords: Kasaragod, Kerala, News, Women India Movement organized protests at various centers.