വിദ്യാനഗർ: (my.kasargodvartha.com 07.11.2021) വിദ്യാനഗർ ലയൺസ് ക്ലബിന്റെ ഏഴാം വാർഷികം ആഘോഷിച്ചു. കുടുംബ സംഗമവും വിവിധ പരിപാടികളും സംഘടിപ്പിച്ചു. ജീവാസ് മാനസ ഓഡിറ്റോറിയത്തിൽ ലയൺ ഡിസ്ട്രിക്റ്റ് വൈസ് ഗവർണർ ഡോ. പി സുധീർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി കെ പ്രകാശ് കുമാർ അധ്യക്ഷത വഹിച്ചു.
അഡ്വ. കെ വിനോദ് കുമാർ, പ്രശാന്ത് ജി നായർ, വി വേണുഗോപാൽ, കെ സുകുമാരൻ നായർ, മധുസൂദനൻ , സജി മാത്യു, സുധീർ നമ്പ്യാർ, സൗമ്യ ഹരി, ദീക്ഷിത പ്രശാന്ത സംസാരിച്ചു. ക്ലബ് സെക്രടറി രഞ്ജു പി എം റിപോർട് അവതരിപ്പിച്ചു. പ്രൊഫ. വി ഗോപിനാഥൻ സ്വാഗതവും ട്രഷറർ കെ അനന്തൻ നന്ദിയും പറഞ്ഞു. നാട്ടകം ഫോക് തിയേറ്റേഴ്സ് കുണ്ടംകുഴി അവതരിപ്പിച്ച നാടൻ കാലാ മേളയും അരങ്ങേറി.
Keywords: Kerala,kasaragod,News, Vidyanagar, Lions club, Vidyanagar Lions Club celebrates seventh anniversary
You are here
വിദ്യാനഗർ ലയൺസ് ക്ലബിന്റെ ഏഴാം വാർഷികം ആഘോഷിച്ചു; കുടുംബ സംഗമവും വിവിധ പരിപാടികളും നടത്തി
- Sunday, November 7, 2021
- Posted by Web Desk Ahn
- 0 Comments
Web Desk Ahn
NEWS PUBLISHER
No comments: