ദുബൈ: (my.kasargodvartha.com 17.11.2021) സോഷ്യൽ വെൽഫയർ ആക്ടിവിറ്റി ഫൗൻഡേഷൻ (സ്വഫ്) പ്രവാസി ക്ഷേമ പദ്ധതി ബോർഡ് നിലവിൽ വന്നു. നാലര പതിറ്റാണ്ടായി സ്വദേശത്തും വിദേശത്തും വിവിധ സേവനപ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ ഡി ടി എം ജെ യുടെ കീഴിലാണ് പ്രവാസികളുടെ ക്ഷേമത്തിനായി ഈ ബോർഡിന് രൂപം നൽകിയത്. പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകി അവർക്ക് സമാശ്വാസം നൽകുന്ന രീതിയിലാണ് പദ്ധതികൾ.
കീഴിൽ ഫാമിലി ബെനവലൻ്റ് പ്രോഗ്രാം, മെഡികൽ അസിസ്റ്റൻസ് പ്രോഗ്രാം, പ്രവാസി റിടയർമെൻ്റ് പ്ലാൻ തുടങ്ങിയ നിരവധി പദ്ധതികളാകും ആദ്യ ഘട്ടത്തിൽ നടപ്പിൽ വരുത്തുക. പിന്നീട് മറ്റ് നിരവധി പദ്ധതികൾ ഘട്ടം ഘട്ടമായി അവതരിപ്പിക്കും.
ചടങ്ങ് അബുദബി കെ എം സി സി ട്രഷറർ സി സമീർ ഉദ്ഘാടനം ചെയ്തു. സി റഹീം ഹാജി അധ്യക്ഷത വഹിച്ചു. ടി പി അബൂബകർ ഹാജി, എൻ പി ഹമീദ് ഹാജി, ടി മുഹമ്മദ്, സി സുബൈർ, ടി മൊയ്തീൻ, മമ്മി കാക്കടത്ത്, നാസർ ഒ ടി, അനസ് എൻ, കുഞ്ഞബ്ദുല്ല ബി, അബ്ദുല്ല ഒ ടി, ഫസൽ കെ വി വി, റിയാസ് നീലംബം, ഫൈറൂസ് ഒ ടി, വി പി എം അബ്ദുർ റഹീം, നൗശാദ് ഒ ടി, സി മുജീബ്, സലീം നവാസ്, സി നാസർ സംസാരിച്ചു. യു പി മുഹമ്മദ് സഹീർ സ്വാഗതവും ശനവാസ് എൻ നന്ദിയും പറഞ്ഞു.
സ്വഫ് ഭാരവാഹികൾ: യു പി മുഹമ്മദ് സഹീർ (ചെയർമാൻ), പി പി ശബീർ എൻജിനീയർ, എൻ നിസാർ (വൈസ് ചെയർമാന്മാർ), സലാം തട്ടാനിച്ചേരി (ജനറൽ കൺവീനർ), ശാനവാസ് അലി എൻ, ഇസ്മാഈൽ വി പി (കൺവീനർമാർ), എൻ പി സുനീർ (ട്രഷറർ).
Keywords: Kerala, Gulf, News, Dubai, UAE, Swaf Pravasi Welfare Scheme Board formed
സ്വഫ് പ്രവാസി ക്ഷേമ പദ്ധതി ബോർഡ് നിലവിൽ വന്നു; യു പി സഹീർ ചെയർമാൻ; സലാം തട്ടാനിച്ചേരി ജനറൽ കൺവീനർ; സുനീർ എൻ പി ട്രഷറർ
Swaf Pravasi Welfare Scheme Board formed
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ