Join Whatsapp Group. Join now!

ഭരണകൂട കെടുകാര്യസ്ഥത ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കരുതെന്ന് എസ് ഇ യു; 'മിന്നൽ പരിശോധനകൾ നടത്തി ഉദ്യോഗസ്ഥരുടെ ആത്‌മാഭിമാനത്തെ ചോദ്യം ചെയ്യുന്ന വിധം പരസ്യമായി അധിക്ഷേപിക്കുന്നത് അപലപനീയം'

SEU district conference held, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 13.11.2021) ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതടക്കമുള്ള വീഴ്ചകൾ മറച്ചുവെച്ച് സർകാർ ഓഫീസുകളിൽ മിന്നൽ പരിശോധനകൾ നടത്തി ഉദ്യോഗസ്ഥരുടെ ആത്‌മാഭിമാനത്തെ ചോദ്യം ചെയ്യുന്ന വിധം പരസ്യമായി അധിക്ഷേപിക്കുന്നത് അപലപനീയമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ് ഇ യു) ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.
                   
News, Kerala, Kasaragod, Committee, President, SEU, Conference, SEU district conference held.

സർകാർ ഓഫീസുകളിൽ ജനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ ഒരുക്കേണ്ടത് ഭരണകൂട ഉത്തരവാദിത്തമാണെന്നിരിക്കെ, അത്പാടെ വിസ്മരിച്ച് ക്യാമറയുമായി വന്ന് സർകാർ ഉദ്യോഗസ്ഥരുടെ മേൽ കുതിര കയറുന്നതും നടപടി എടുക്കുന്നതും അധികാരികൾ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി എ സലീം അധ്യക്ഷത വഹിച്ചു. എ കെ എം അശ്റഫ്‌ എംഎൽഎ മുഖ്യാതിഥിയായിരുന്നു. എസ് ഇ യു സംസ്ഥാന പ്രസിഡണ്ട് എ എം അബൂബകർ മുഖ്യ പ്രഭാഷണം നടത്തി. മൂസ ബി ചെർക്കള, സഹീർ ആസിഫ്, നൗഫൽ നെക്രാജെ പ്രസംഗിച്ചു. എ അബ്ദുർ റഹ്‌മാൻ സ്വാഗതവും സിയാദ് പി നന്ദിയും പറഞ്ഞു.

'അതിജീവനം തേടുന്ന സിവിൽ സെർവീസ്, അനിവാര്യമാകുന്ന വീണ്ടെടുപ്പ്' എന്ന വിഷയത്തിൽ നടന്ന സെമിനാർ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. നാസർ നങ്ങാരത്ത് വിഷയാവതരണം നടത്തി. ഒ എം ശഫീഖ് അധ്യക്ഷത വഹിച്ചു. കെ എം ബശീർ, സൈനുദ്ദീൻ എൻ പി, ശിഹാബ് ഒ എം, മുസ്ത്വഫ കെ എ, ഹംസത് കെ പി, ഇഖ്ബാൽ ടി കെ, സാദിഖ് എം, ശാകിർ എൻ, അശ്റഫ്‌ അത്തൂട്ടി, സൈഫുദ്ദീൻ എം കെ പ്രസംഗിച്ചു. ആസിയ ഇ എ സ്വാഗതവും അശ്റഫ്‌ കല്ലിങ്കൽ നന്ദിയും പറഞ്ഞു.


Keywords: News, Kerala, Kasaragod, Committee, President, SEU, Conference, SEU district conference held.

< !- START disable copy paste -->

Post a Comment