Join Whatsapp Group. Join now!

പഠന-തൊഴിൽ മേഖലകളിൽ തിളങ്ങാനൊരു സഹായി; മുജീബ് പട്ലയുടെ 'സ്റ്റാർട് ഫ്രം യു' പുസ്തകം ആമസോണിൽ പ്രകാശനം ചെയ്‌തു

Mujeeb Patla's 'Start From You' book released#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 25.11.2021) പഠന രംഗത്തും തൊഴിൽ മേഖലകളിലും ഒരു പോലെ സാധ്യതകൾ നൽകുന്ന ആറ് സ്വയം സഹായികളെ പരിചയപ്പെടുത്തുന്ന, എഡ്യൂകേഷൻ കൻസൾടന്റും, കരിയർ ട്രെയ്നറുമായ മുജീബ് പട്ലയുടെ 'സ്റ്റാർട് ഫ്രം യു' പുസ്തകം പ്രകാശനം ചെയ്‌തു. ആമസോൺ പ്ലാറ്റ് ഫോമിലാണ് പുസ്തക പ്രകാശനം നടന്നത്.

  
Kasaragod, Kerala, News, Mujeeb Patla's 'Start From You' book released.



പഠന മേഖലകളിൽ മികവ് കാണിക്കുന്ന പലരും തൊഴിൽ മേഖലകളിലും ഉയർച കൈവരിക്കുന്നതിലും നേരിടുന്ന വെല്ലുവിളികൾ കൂടി ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നു. കാർടൂൻ ചിത്രീകരണ ശൈലിയിൽ ചുരുങ്ങിയ വാക്കുകളിൽ കൂടിയാണ് പുസ്തകം ആശയങ്ങൾ വിശദീകരിച്ചിട്ടുള്ളത്. കാർടൂനിണിസ്റ്റ് കൂടിയായ മുജീബ് പട്ല തന്നെയാണ് പുസ്തകത്തിന് ആവശ്യമായ ചിത്രങ്ങളും തയാറാക്കിയിട്ടുള്ളത്.

അമേരിക, ബ്രിടൻ, ഫ്രാൻസ്, കാനഡ, ജർമനി, ഇറ്റലി, ഓസ്‌ട്രേലിയ, സ്‌പെയിൻ, ജപാൻ തുടങ്ങിയ വിപണികളിൽ പുസ്തകം പേപർബാക് പതിപ്പിൽ ലഭ്യമാണ്. ഇൻഡ്യ അടക്കമുള്ള രാജ്യങ്ങളിൽ ഇപ്പോൾ ഇ-ബുക് പതിപ്പിൽ ആമസോൺ ആപ്ലികേഷൻ വഴി വാങ്ങിക്കാവുന്നതാണ്.

ആമസോണിൽ പുസ്തകം വാങ്ങുന്നതിന് സന്ദർശിക്കുക: https://www(dot)amazon(dot)com/Start-You-Self-help-Career-Success-ebook/dp/B09MCNWR3W/ref=sr_1_1?keywords=start+from+you+mujeeb+patla&qid=1637694485&sr=8-1

കരിയർ-വിദ്യാഭ്യാസ മേഖലകളിലെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതും, വൈവിധ്യങ്ങളാർന്ന പഠന കോഴ്‌സുകൾ പരിചയപ്പെടുത്തുന്നതുയുമായ മുജീബ് പട്ലയുടെ 'The EduCater' യൂട്യൂബ് ചാനലും (https://youtube(dot)com/c/TheEducater) ലഭ്യമാണ്.

ഫൈസയാണ് ഭാര്യ. ഒമർ, ഒവൈസ്, ഒസൈർ എന്നിവർ മക്കളാണ്.


Keywords: Kasaragod, Kerala, News, book, Book Release, Amazon Books,  Mujeeb Patla's 'Start From You' book released.


< !- START disable copy paste -->

Post a Comment