കുഷ്ഠരോഗം കണ്ടത്തുന്നതിനായി അശ്വമേധം പരിപാടിയുടെ സർവേ പഞ്ചായത്തിൽ ആരംഭിച്ചിട്ടുണ്ട്. പുരുഷ, സ്ത്രീ വോളന്റീയർമാർ വീടുകൾ സന്ദർശിച്ച് ആളുകളെ പരിശോധന നടത്തുന്നു. 2022 ഫെബ്രുവരിയിൽ സർവേ പൂർത്തീകരിക്കും.
ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് ത്വാഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു.കാസർകോട് ബ്ലോക് പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ സകീന അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഹെൽത് സൂപെർവൈസർ ബി അശ്‌റഫ്, അശ്‌റഫ് കർളെ, പ്രേമാഷെട്ടി, കൊഗ്ഗു, ഗന്നിമോൾ, ബാലചന്ദ്രൻ പ്രസംഗിച്ചു.
ത്വക്ക് രോഗ വിദഗ്ധ ഡോ. സാവിത്രി രോഗികളെ പരിശോധിച്ചു. ജൂനിയർ ഹെൽത് ഇൻസ്പെക്ടർ ആദർശ്, ജെ പി എച് എൻ ശാരദ എസ്, ഫാർമസിസ്റ്റ് രമ്യ, ആശാപ്രവർത്തകരായ വീണ, ബൽകീസ് എന്നിവർ നേതൃത്വം നൽകി. മരുന്ന് വിതരണവും നടത്തി.
Keywords: Camp, Kerala, National, News, Panchayath, President, Kumbala CHC conducted skin disease medical camp.