Join Whatsapp Group. Join now!

ഓർമകൾ നെയ്തെടുത്ത് സഅദിയ ആർട്സ് കോളജിലെ ആദ്യ ബാച് ഒത്തുചേർന്നു; നിർധന കടുംബത്തിന് വിവാഹ ധനസഹായം കൈമാറി

First batch of Saadiya Arts College organized Get Together #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 06.11.2021) 34 വർഷങ്ങൾക്ക് ശേഷം പഴയ കാലം ഓർത്തെടുത്ത് സഅദിയ ആർട്സ് കോളജ് 1987 ബാചിലെ സഹപാഠികൾ ആദ്യമായി ഒത്തുചേർന്നു. സഅദിയ ആർട്സ് കോളജിലെ ആദ്യ ബാചായിരുന്നു ഇത്. വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും ജില്ലകളിലുമായി കഴിഞ്ഞിരുന്നവർ കാലങ്ങൾക്കിപ്പുറം ഒരുമിച്ച് കണ്ടുമുട്ടിയപ്പോൾ വിവിധ പരിപാടികളുമായി സംഗമം അനുഭവഭേദ്യമാക്കി. തങ്ങൾക്ക് അറിവുകൾ പകർന്നുതന്ന ഗുരുനാഥൻ പ്രൊഫ. പി എ ഉബൈദുല്ലാഹി സഅദിയെയും ഇവർ സന്ദർശിച്ചു.
 
First batch of Saadiya Arts College organized Get Together


പിതാവ് മരണപ്പെട്ട നിർധന പെൺകുട്ടിയുടെ വിവാഹത്തിനുള്ള ബാചിൻറെ ധനസഹായം കെ പി അബ്ദുല്ല തളിപ്പറമ്പ്, കുടുംബത്തിന് കൈമാറുന്നതിനായി സി എം ശാഫി ചെമ്പരിക്കയെ ഏൽപിച്ചു. ഇത് പിന്നീട് കുടുംബത്തിന് കൈമാറി. എം എ അബ്ദുൽ ഖാദർ മുസ്ലിയാരുടെ മഖാം സിയാറത്തിന് അജ്‌മൽ ചപ്പാരപ്പടവും ഖാസി സി എം അബ്ദുല്ല മൗലവി ചെമ്പരിക്കയുടെ മഖാം സിയാറത്തിന് കെ പി അബ്ദുല്ല തളിപ്പറമ്പും നേതൃത്വം നൽകി.

അധ്യാപകരായിരുന്ന സി അബ്ദുല്ലത്വീഫ് ഫൈസി, ബാവ കോഴിക്കോട്, മുസ്ത്വഫ മെട്ടമ്മൽ എന്നിവർക്ക് ആയുരാരോഗ്യം നേർന്നു. അന്തരിച്ച ഗുരുനാഥന്മാരായ മുൻ പ്രിൻസിപൽ സിബിവി ഹാറൂൺ, ഒ ഖാലിദ് ചൊക്ലി, ശാഹുൽ ഹമീദ് ശാന്തപുരം എന്നിവരെ അനുസ്മരിച്ചു.

പരിപാടിയിൽ എൻ എ റശീദ് കൊണ്ടോട്ടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, മജീദ് ആറളം, അഹ്‌മദ്‌ കുണിയ, അമീൻ ചപ്പാരപ്പടവ്, കെ എസ് മുസ്ത്വഫ, അബ്ദുൽ മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Saadiya, College, Saadiya Arts College, Get Together, First batch of Saadiya Arts College organized Get Together.
< !- START disable copy paste -->

Post a Comment